ഓട്ടോറിക്ഷയുടെ മുകളിൽ മരംവീണ് ഡ്രൈവർ മരിച്ചു

ബെംഗളൂരു : റോഡരികിലെ മരം ഓട്ടോറിക്ഷയുടെ മുകളിലേക്ക് കടപുഴകി വീണ് ഡ്രൈവർ മരിച്ചു.

ഓട്ടോ ഡ്രൈവർ ശിവരുദ്രയ്യയാണ് (49) മരിച്ചത്.

ബെംഗളൂരു വിജയനഗർ എം.സി.ലേഔട്ടിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.

റോഡരികിലെ ഗുൽമോഹർ മരം ശിവരുദ്രയ്യയുടെ ഓട്ടോറിക്ഷയുടെ മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

ബി.ബി.എം.പി. ഉദ്യോഗസ്ഥരെത്തി ഓട്ടോറിക്ഷയ്ക്കകത്തായിരുന്ന ഇദ്ദേഹത്തെ ഗുരുതരമായി പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിക്ടോറിയ ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts