കുപ്പിയിൽ പെട്രോൾ നൽകിയില്ല; യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ: ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.

കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസാണ് (43) മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോട് കൂടിയായിരുന്നു സംഭവം.

ഇരിങ്ങാലക്കുട -ചാലക്കുടി സംസ്ഥാനപാതയില്‍ മെറീന ആശുപത്രിക്ക് സമീപത്തുളള പെട്രോള്‍ പമ്പില്‍ ഷാനവാസ് സ്കൂട്ടറിലെത്തി കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം ആരംഭിച്ചത്.

ഷാനവാസിന്റെ ആവശ്യം പമ്പിലെ ജീവനക്കാരൻ നിരസിക്കുകയും കാൻ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്ന് പറയുകയും ചെയ്തു.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

തുടർന്ന് തൊട്ടടുത്ത വാഹനത്തില്‍ പെട്രോള്‍ അടിക്കാൻ ജീവനക്കാരൻ മാറിയ സമയം യുവാവ് പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്ന് ജീവനക്കാർ പറഞ്ഞു.

തീ ആളിപ്പടർന്നതോടെ ജീവനക്കാർ പമ്പിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച്‌ അണയ്ക്കുകയായിരുന്നു.

ഇതോടെ വലിയ അപകടം ഒഴിഞ്ഞുപോയെന്നും ജീവനക്കാർ പോലീസിനോട് പറഞ്ഞു.

ഷാനവാസിനെ ഉടൻ തന്നെ മെറീന ആശുപത്രിയില്‍ എത്തിച്ചിരുന്നു.

  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts