കോൺഗ്രസ് എം.എൽ.എ.മാർ രാജിക്ക് സമ്മതിച്ചാൽ ബി.ജെ.പിയുടെ വാക്ക്ദാനം 50 കോടി; പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിലെ കോൺഗ്രസ് എം.എൽ.എ.മാരെ രാജിവെപ്പിക്കാൻ ബി.ജെ.പി. 50 കോടി രൂപവീതം വാഗ്ദാനംചെയ്തെന്ന ആരോപണമുയർത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ.

രാജിവെക്കുന്നവർക്ക് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കാൻ വേറെയും പണം വാഗ്ദാനംചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ഓപ്പറേഷൻ താമരയ്ക്ക് ബി.ജെ.പി. തുടക്കമിട്ടിരിക്കുകയാണ്. ഈ പണം ബി.ജെ.പി.ക്ക് എവിടെനിന്ന് കിട്ടിയതാണെന്നും ‘ബ്ലാക്ക് മണി’യല്ലേയെന്നും അദ്ദേഹം ചോദിച്ചു.

  മഡിവാള കൊലപാതകം: ഗുണ്ട ആദിൽ ഉൾപ്പെടെ ആറുപേർ പിടിയിൽ; കാരണം പ്രതികാരമെന്ന് സംശയം

2019-ൽ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിൽനിന്ന് 17 എം.എൽ.എ.മാരെ ബി.ജെ.പി. അടർത്തിയെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചിരുന്നു.

ഓപ്പറേഷൻ താമരയുടെ ഫലമായാണ് അന്ന് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സർക്കാർ അധികാരമേറ്റത്.

ആദായനികുതിവകുപ്പിന്റെ പരിശോധന രാജ്യത്തെ പ്രതിപക്ഷകക്ഷികൾക്കുനേരേ മാത്രം നടത്തുന്നതിനെ സിദ്ധരാമയ്യ ചോദ്യംചെയ്തു.

പ്രതിപക്ഷപാർട്ടികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് അവരുടെ കഴുത്തുഞെരിക്കുന്ന ബി.ജെ.പി. തിരഞ്ഞെടുപ്പ് പരാജയം ഭയന്ന് രാഷ്ട്രീയപ്പാർട്ടികളെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts