നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും അത്യപൂർവ സൂര്യഗ്രഹണം എത്തുന്നു; ഇത്തവണ മിസ് ആക്കിയാൽ വീണ്ടും കാണണമെങ്കിൽ 126 വർഷം കാത്തിരിക്കണം വിശദാംശങ്ങൾ

അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം നടക്കുക.

വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും ഈ പ്രതിഭാസം. 126 വർഷത്തിന് ശേഷമാകും ഇത്തരമൊരു സമ്പൂർണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുക.

50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടൽ.

ഭൂമിയിൽ എവിടെയെങ്കിലും 18 മാസത്തിലൊരിക്കൽ സൂര്യഗ്രഹണം സംഭവിക്കുന്നുണ്ട്.

എന്നാൽ ശരാശരി 100 വർഷത്തിലൊരിക്കൽ മാത്രമേ ഒരു പ്രദേശത്ത് സമ്പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നുള്ളൂ.

ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്‍റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂർണ സൂര്യഗ്രഹണം നടന്നുവെന്ന് പറയാൻ കഴിയുക.

അതായത് പകൽ സന്ധ്യയായെന്ന പ്രതീതിയുണ്ടാകും. മാത്രമല്ല ആ പകലിൽ നക്ഷത്രങ്ങൾ കാണാൻ കഴിഞ്ഞേക്കാം.

സൂര്യഗ്രഹണസമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ ഇരുട്ടിലാകുമെന്നും സന്ധ്യയ്ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

മെക്സിക്കോയിൽ നിന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിലൂടെ കടന്ന് കാനഡയിലേക്കും വ്യാപിക്കുന്നതാണ് ഈ സമ്പൂർണ സൂര്യഗ്രഹണം.

ഏകദേശം 32 ദശലക്ഷം ആളുകൾക്ക് നഗ്നനേത്രങ്ങൾ കൊണ്ട് സൂര്യഗ്രഹണം കാണാം.

7.5 മിനിറ്റ് വരെ നീണ്ടുനിൽക്കും അത് എന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ 50 വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു.

അതായത് അപൂർവമായ നീണ്ട കാലയളവാണിത്. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ.

അതായത് 126 വർഷം കാത്തിരിക്കണം. 2017 ലാണ് ഇത്തരമൊരു സംഭവം അവസാനമായി സംഭവിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us