ട്രാഫിക് നിയമം തെറ്റിച്ചു, കുറ്റബോധം തോന്നി യുവാവ് പിഴയടക്കാൻ പോലീസ് സ്റ്റേഷനിൽ എത്തി

ബെംഗളൂരു : നിരവധി പേർ ട്രാഫിക് നിയമങ്ങൾ മനപ്പൂർവം ലംഘിക്കുകയും പിടിക്കപ്പെടാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവരിൽ നിന്നെല്ലാം വ്യത്യസ്‌തനായി നല്ല മാതൃക കാണിച്ചിരിക്കുന്ന ബെംഗളൂരു സ്വദേശിയായ ബാലകൃഷ്‌ണ ബിർള.

ശാന്തിനഗർ ബസ്സ്റ്റാൻഡിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ ചുവപ്പ് ലൈറ്റ് കത്തിക്കൊണ്ടിരിക്കെ അദ്ദേഹം അത് മറികടന്നു, എന്നാൽ ഇതിൽ പശ്ചാത്താപം തോന്നിയ ബാലകൃഷ്‌ണ ബിർള പോലീസിലെത്തി ട്രാഫിക് ലംഘനത്തിന് പിഴയടക്കാൻ തയ്യാറായി. എന്നാൽ ചലാൻ കിട്ടിയതിന് ശേഷം പിഴയടച്ചാൽ മതിയെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു . താൻ ട്രാഫിക് ലംഘനം കാര്യം ട്വിറ്ററിലും ബാലകൃഷ്‌ണ ബിർള വ്യക്തമാക്കി.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

ഉടൻ തന്നെ പിഴ അടയ്ക്കാൻ സാധിക്കുമോയെന്ന് ട്വിറ്ററിൽ ബംഗളൂരു സിറ്റി ട്രാഫിക് പോലീസിനെ ടാഗ് ചെയ്‌ത് അദ്ദേഹം ചോദിച്ചു. നോട്ടീസ് ലഭിച്ച ശേഷം പിഴയടച്ചാൽ മതിയെന്ന് ബെംഗളൂരു സിറ്റി ട്രാഫിക് റീട്വീറ്റിലൂടെ മറുപടി നൽകിയിട്ടുണ്ട്. ബാലകൃഷ്‌ണ ബിർളയുടെ പ്രവൃത്തിയെ പലരും അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകൾ ആണ് സമൂഹമാധ്യമങ്ങളിലൂടെ എത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts