ക്ഷമാപണം  നടത്തി, ശ്രീനാഥ് ഭാസിക്കെതിരെയുള്ള കേസ് ഒത്തുതീർപ്പിലേക്ക്

കൊച്ചി: ഓൺലൈൻ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ  പരാതി പിൻവലിക്കാൻ ഒരുങ്ങി പരാതിക്കാരി.

ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്‌ഐആർ  റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിച്ച് ഹർജി നൽകും. പരാതിയുമായി ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിൽ ശ്രീനാഥ് ഭാസിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്തതിനെ തുടർന്നാണ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കൽ) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കൽ) 294 ബി എന്നീ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. നടനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts