വിദ്യാർത്ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം നടുക്കാട് ഒലിപ്പുനട ഓംകാരില്‍ സുരേഷ് – ദിവ്യ ദമ്പതികളുടെ മകളും കെെമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ മഹിമ സുരേഷാണ് (19) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മുൻവശത്തെയും പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പുറകുവശത്തെ വാതില്‍ പൊളിച്ച്‌ അകത്തുകയറി മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന്റെ അടുക്കളയിലാണ് മഹിമ ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ നരുവാമൂട് പൊലീസ് കേസെടുത്തു. മാളവിക സുരേഷാണ് സഹോദരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts