കോയമ്പത്തൂരിൽ ‘മാൻ’ ആണെന്ന് കരുതി വെടിവെച്ചു കൊന്നത് മനുഷ്യനെ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി വെടിവെച്ച് കൊന്നത് യുവാവിനെ. സംഭവത്തിൽ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്.

കൃത്യം നടക്കുന്ന സമയം പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരും വേട്ടയ്ക്ക് പോയപ്പോഴാണ് സംഭവം.

  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ അത്തിക്കടവ് വനത്തിലാണ് പ്രതികൾ വേട്ടയ്ക്കായെത്തി .

വേട്ടയ്ക്കിടെ സഞ്ജിത്ത് വനത്തിനകത്തേക്ക് പ്രവേശിച്ചു. സജിത്തും മാനിനെ ലക്ഷ്യം വെച്ചാണ് വനത്തിലെത്തിയത്. കാടിനുള്ളിൽ നിന്ന് അനക്കം കേട്ടപ്പോൾ മാനാണെന്ന് കരുതി വെടിവെക്കുകയായിരുന്നു.

എന്നാൽ വെടിയേറ്റത് സജിത്തിനായിരുന്നു. സഞ്ജിത്ത് മരിച്ചെന്ന് മനസിലാക്കിയ ബന്ധുക്കൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
[masterslider id="10"]

Related posts