ബാ​ഗിനുള്ളിൽ വളർത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തി; നെടുമ്പാശ്ശേരിയില്‍ ദമ്പതികൾ പിടിയിൽ

കൊച്ചി: വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിൽ പിടിയില്‍.

ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.

രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവോ തത്തയെയുമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്നുലക്ഷം വില വരുന്ന വളർത്ത് മൃഗങ്ങളെയാണ് പിടികൂടിയത്.

  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി

ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts