പരീക്ഷ കഴിഞ്ഞ് ഒന്നര മണിക്കൂറിനുള്ളിൽ ഫലം പ്രഖ്യാപിച്ച് ഞെട്ടിച്ച് സർവ്വകലാശാല.

ബെംഗളൂരു: സാധാരണ പരീക്ഷ കഴിഞ്ഞാൽ ഫലം ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കുന്നത് ഒരു സാധാരണ സംഭവമാണ്.

എന്നാൽ പരീക്ഷ കഴിഞ്ഞ് ഒന്നര മണിക്കൂറിനുള്ളിൽ ഫലം വെബ്സൈ റ്റിൽ വന്നാലോ ? ഞെട്ടിപ്പോകില്ലേ.

ഇങ്ങനെ വിദ്യാർത്ഥികളെ ഞെട്ടിച്ചിരിക്കയാണ് ബാംഗ്ലൂർ സർവകലാശാല.

ബിടെക് മെക്കാനിക്കൽ, സിവിൽ അവസാന സെമസ്റ്റർ പരീക്ഷ ഫലമാണ് റെക്കോർഡ് സമയത്തിനുള്ളിൽ പ്രഖ്യാപിച്ചത്.

  വെടിവെപ്പിൽ കൊല്ലപ്പെട്ട് തമിഴ് യുവാക്കൾ കർണാടക വനംവകുപ്പിനെതിരെ കടുപ്പിച്ച് ജോസഫ് വിജയ്; ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യം

അവസാന സെമസ്റ്റർ പരീക്ഷാഫലം വൈകുന്നത് വിദ്യാർഥികളുടെ ഉന്നതപഠനത്തിനും ജോലിസാധ്യതകൾക്കും തടസ്സമാകുന്നത് പതിവായതോടെയാണ് പെട്ടെന്ന് ഫലം പ്രഖ്യാപിച്ച് ബാംഗ്ലൂർ സർവകലാശാല മാതൃകയായത്.

കോവിഡിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബർ 1 മുതൽ 8 വരെയാണ് നടത്തിയത്.

പ്രാക്ടിക്കൽ പരീക്ഷ 9ന് വൈകിട്ട് 5ന് പൂർത്തിയായി.

തിയറിയുടെയും പ്രാക്ടിക്കലിന്റെയും മാർക്കുകൾ കൂട്ടി 6.30ന് തന്നെ ഫലപ്രഖ്യാപനവും നടത്തി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത
[masterslider id="10"]

Related posts