വിഷ്ണുവിന്റെയും മഹാദേവന്റെയും അനുഗ്രഹം നരേന്ദ്രമോദിക്കുണ്ട്; എച്ച്. ഡി ദേവഗൗഡ

ബെംഗളൂരു: ദൈവം പ്രാണ പ്രതിഷ്ഠ പൂജകളില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിഞ്ഞ് നല്‍കിയ അവസരമാണിതെന്ന് എച്ച്‌ഡി ദേവഗൗഡ.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്ഷണപ്രകാരം പ്രാണപ്രതിഷ്ഠ ചടങ്ങിന് അയോധ്യയിലെത്തിയതായിരുന്നു അദ്ദേഹം.

ഇന്ന് അയോധ്യയെ സംബന്ധിച്ച്‌ ഏറെ വിലമതിക്കാൻ കഴിയാത്ത ദിവസമാണ്.

എന്നെ ചടങ്ങില്‍ പങ്കെടുക്കാൻ ക്ഷണിച്ച യോഗിജിയോട് നന്ദി പറയുന്നു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ഇന്ന് ഒരു ചരിത്ര ദിവസമാണ്, പ്രധാനമന്ത്രിയോടും നന്ദി രേഖപ്പെടുത്തുന്നു.

രാം ലല്ലയില്‍ നരേന്ദ്ര മോദി പൂജ കർമ്മങ്ങളില്‍ പങ്കെടുക്കുന്നുണ്ട്, ഇത് അദ്ദേഹത്തിന് ദൈവം അറിഞ്ഞ് നല്‍കിയ അവസരമാണ്.

അദ്ദേഹത്തിന് ഭഗവാൻ വിഷ്ണുവിന്റെയും ശിവന്റെയും അനുഗ്രഹം ഉണ്ട്, ദേവഗൗഡ പറഞ്ഞു.

ഇന്ത്യ മുന്നണി ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു.

അവരുടെ നിലപാട് അവർ കാണിച്ചു.

എന്നാല്‍ എടുത്ത തീരുമാനം ശരിയല്ലയെന്നാണ് തനിക്ക് തോന്നുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts