യുവ നടി മരിച്ച നിലയിൽ 

മുംബൈ: യുവ നടി നൂര്‍ മാലാബിക ദാസ് മരിച്ച നിലയില്‍.

നടിയുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് നിഗമനം.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ ‘ദി ട്രയല്‍’ എന്ന പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ താരമാണ് നൂര്‍ മാലാബിക ദാസ്.

അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനായുള്ള അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

32 കാരിയായ താരം അസം സ്വദേശിനിയാണ്.

അഭിനേതാവാകുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു.

‘സിസ്‌കിയാന്‍’, ‘വാക്കാമന്‍’, ‘തീഖി ചാത്നി’, ‘ജഘന്യ ഉപായ’, ‘ചരംസുഖ്’, ‘ദേഖി അന്ദേഖി’, ‘ബാക്ക്റോഡ് ഹസ്റ്റാലെ’ എന്നിവയുള്‍പ്പെടെയുള്ള സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts