കാർ തടാകത്തിൽ വീണ് ഒരാൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ കാർ തടാകത്തിൽ വീണ് ഒരാൾ മരിച്ചു.

മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി സോമശേഖറാണ്‌ (33) മരിച്ചത്.

ശനിയാഴ്ച രാവിലെ ചന്നപട്ടണ സങ്കലഗെരെ ഗേറ്റിനുസമീപത്തായിരുന്നു അപകടം.

ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്കുപോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

രാജേഷ്, ചന്ദൻ, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

ബെംഗളൂരുവിൽ സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് എല്ലാവരും.

മരിച്ച സോമശേഖറാണ് കാർ ഓടിച്ചിരുന്നത്.

പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോമശേഖർ പിന്നീട് മരിക്കുകയായിരുന്നു.

ബെംഗളൂരു-മൈസൂരു പ്രധാനപാതയുടെ സർവീസ് റോഡിലായിരുന്നു അപകടം. അതിവേഗമാണ് കാരണമെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts