കേരളത്തിൽ വ്യാപക മഴ; ജില്ലകൾക്ക് യെല്ലോ അലേർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളില്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റർ മുതല്‍ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളാ, തമിഴ്‌നാട് തീരത്ത് ഇന്ന് അർധരാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന…

Read More

മൂന്നാം മോദി സർക്കാരിൽ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: മൂന്നാം മോദി നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചു. അമിത് ഷാ തന്നെയാണ് ആഭ്യന്തരമന്ത്രി. രാജ്‌നാഥ് സിങ് പ്രതിരോധ വകുപ്പ് മന്ത്രിയായും തുടരും. നിതിന്‍ ഗഡ്കരിക്കാണ് ഉപരിതല ഗതാഗതം, അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയും ഉപരിതല ഗതാഗത സഹമന്ത്രിമാരായി തുടരും. എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലായിരുന്നു തീരുമാനം. ധനകാര്യം- നിര്‍മല സീതാരാമന്‍ കൃഷി -ശിവരാജ് സിങ് ചൈഹാന്‍ നഗരവികസനം, ഊര്‍ജം- മനോഹര്‍ ലാല്‍…

Read More

അധികാരമേറ്റതിന് പിന്നാലെ ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധി ഫയലിൽ 

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന് പിന്നാലെ ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധി ഫയലിൽ. കർഷക ക്ഷേമ പദ്ധതിയായ ‘പിഎം കിസാൻ നിധി’യുമായി ബന്ധപ്പെട്ട ഫയലാണ് അധികാരമേറ്റശേഷം മോദി ആദ്യം ഒപ്പുവച്ചത്. കിസാൻനിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നത് അനുവദിച്ചുകൊണ്ടുള്ളതാണിത്. ഏകദേശം 20,000 കോടി രൂപയാണ് വിതരണംചെയ്യുക. 9.3 കോടി കർഷകർക്ക് ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കും.

Read More

പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : പ്രജ്ജ്വൽ രേവണ്ണ ഉൾപ്പെട്ട അശ്ലീലവീഡിയോ കേസിൽ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻകോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ദേശീയപാതയിലെ ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്ത കാർത്തിക് ഗൗഡയെ ബെംഗളൂരു സി.ഐ.ഡി. ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. പ്രജ്ജ്വൽ രേവണ്ണയുടെ ഡ്രൈവറായി ഏതാനും വർഷം ജോലിചെയ്ത കാർത്തിക് പിന്നീട് പ്രജ്ജ്വലുമായി തെറ്റിപ്പിരിഞ്ഞു. ഹൊളെ നരസിപുരയിൽ കാർത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട് പ്രജ്ജ്വലുമായുണ്ടായ തർക്കമാണ് കാരണം. ഭൂമി കൈമാറാനായി പ്രജ്ജ്വലും അമ്മ ഭവാനി…

Read More

യുവ നടി മരിച്ച നിലയിൽ 

മുംബൈ: യുവ നടി നൂര്‍ മാലാബിക ദാസ് മരിച്ച നിലയില്‍. നടിയുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സീരീസായ ‘ദി ട്രയല്‍’ എന്ന പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ താരമാണ് നൂര്‍ മാലാബിക ദാസ്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനായുള്ള അയല്‍വാസികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. 32 കാരിയായ താരം അസം സ്വദേശിനിയാണ്. അഭിനേതാവാകുന്നതിന് മുമ്പ് ഖത്തര്‍ എയര്‍വേയ്സില്‍ എയര്‍ ഹോസ്റ്റസായി ജോലി ചെയ്തിരുന്നു. ‘സിസ്‌കിയാന്‍’, ‘വാക്കാമന്‍’, ‘തീഖി ചാത്നി’, ‘ജഘന്യ ഉപായ’,…

Read More

കാർ തടാകത്തിൽ വീണ് ഒരാൾ മരിച്ചു

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ കാർ തടാകത്തിൽ വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തമിഴ്‌നാട് സ്വദേശി സോമശേഖറാണ്‌ (33) മരിച്ചത്. ശനിയാഴ്ച രാവിലെ ചന്നപട്ടണ സങ്കലഗെരെ ഗേറ്റിനുസമീപത്തായിരുന്നു അപകടം. ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്കുപോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. രാജേഷ്, ചന്ദൻ, വിനോദ് എന്നിവർക്കാണ് പരിക്കേറ്റത്. ബെംഗളൂരുവിൽ സ്വകാര്യകമ്പനിയിലെ ജീവനക്കാരാണ് എല്ലാവരും. മരിച്ച സോമശേഖറാണ് കാർ ഓടിച്ചിരുന്നത്. പരിക്കേറ്റ നാലുപേരെയും ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സോമശേഖർ പിന്നീട് മരിക്കുകയായിരുന്നു. ബെംഗളൂരു-മൈസൂരു പ്രധാനപാതയുടെ സർവീസ് റോഡിലായിരുന്നു അപകടം. അതിവേഗമാണ് കാരണമെന്നാണ് വിവരം.

Read More

സ്ഥിരനിക്ഷേപമായി നൽകിയ 40 ലക്ഷം രൂപ സുമലതയ്ക്ക് തിരികെക്കൊടുക്കാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എച്ച്.ഡി.എഫ്.സി. ലൈഫിന് നിർദേശം

ബെംഗളൂരു : നടിയും മുൻ എം.പി.യുമായ സുമലത സ്ഥിരനിക്ഷേപമായി നൽകിയ 40 ലക്ഷം രൂപ തിരികെക്കൊടുക്കാൻ കർണാടക സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എച്ച്.ഡി.എഫ്.സി. ലൈഫിന് നിർദേശം നൽകി. 2017 മുതൽ 7.5 ശതമാനം പലിശനൽകണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിയമനടപടികൾക്കുള്ള ചെലവിനത്തിൽ 25,000 രൂപ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിക്ഷേപിച്ചപണം ഇൻഷുറൻസ് പോളിസിയിലേക്ക് മാറ്റിയെന്നും തിരികെനൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി 2017-ൽ സുമലത നൽകിയ പരാതിയിലാണ് കമ്മിഷൻ അംഗങ്ങളായ രവിശങ്കർ, സുനിത ചന്നബസപ്പ ബാഗേവാടി എന്നിവർ ഉത്തരവിട്ടത്. എച്ച്.ഡി.എഫ്.സി. ലൈഫിന്റെ ഏജന്റായിരുന്ന വിശാലാക്ഷി…

Read More

ബന്ദിപ്പൂരിൽ രണ്ടുമൃഗങ്ങൾ വാഹനമിടിച്ച് ചത്തു; വാഹനമോടിച്ച മലയാളി അറസ്റ്റിൽ

ബെംഗളൂരു : ബന്ദിപ്പൂരിൽ വാഹനമിടിച്ച് രണ്ടുമൃഗങ്ങൾ ചത്തു. കാട്ടുനായയും മാനുമാണ് ചത്തത്. വ്യാഴാഴ്ച രാത്രി ഏഴോടെ ഗുണ്ടൽപ്പേട്ട്-സുൽത്താൻബത്തേരി റൂട്ടിൽ ചെയിൻ ഗേറ്റിനു സമീപത്തായാണ് സംഭവം. കാട്ടുനായയും മാനുമാണ് ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനമോടിച്ച സുൽത്താൻ ബത്തേരി സ്വദേശി സ്റ്റീഫൻ സണ്ണിയെ അറസ്റ്റുചെയ്തു.

Read More

കേരളത്തിൽ ട്രോളിങ് നിരോധനം നിലവിൽ വന്നു

തിരുവനന്തപുരം: കേരളത്തിൽ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ. തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്.…

Read More

എന്ത് ചുമതല വന്നാലും ഏറ്റെടുക്കും; കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; അത് മുടക്കാതിരുന്നാൽ മതി; സുരേഷ് ​ഗോപി

ഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആ​ഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാ​ഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി…

Read More
Click Here to Follow Us