അയോധ്യയിലെ ഹോട്ടലിൽ ചായയ്ക്കും ബ്രെഡിനുമായി ഈടാക്കിയത് 252 രൂപ!!! 

ലഖ്‌നൗ: അയോധ്യയിൽ രാമക്ഷേത്രത്തോടൊപ്പം തുറന്ന റെസ്റ്റോറന്‍റിൽ ചായയുടെയും ബ്രെഡ് ടോസ്റ്റിന്റെയും വിലകേട്ട് ഞെട്ടി സോഷ്യൽ മീഡിയ.

രണ്ട് ചായയ്ക്കും ടോസ്റ്റിനുമായി 252 രൂപയാണ് ഈടാക്കിയത്.

ഇതിന്റെ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നടപടി സ്വീകരിച്ചിരിക്കുകയാണ്.

രാമക്ഷേത്രത്തോട് ചേർന്ന് നിർമിച്ച അരുന്ദതി ഭവൻ ഷോപ്പിങ് കോംപ്ലക്‌സിലെ ശബരി റസോയ് എന്ന റെസ്‌റ്റോറന്റിലാണ് സംഭവം.

രാമക്ഷേത്രത്തിനടുത്തുള്ള തെഹ്രി ബസാറിൽ അയോധ്യ ഡെവലപ്‌മെന്റ് അതോറിറ്റി നിർമിച്ചതാണ് അരുന്ദതി ഭവൻ.

  കെഎഫ്‌സി ഔട്ട്‌ലെറ്റിൽ മിന്നൽ പരിശോധന: പഴകിയ മാംസവും കരിഞ്ഞ എണ്ണയും കണ്ടെത്തി; സ്ഥാപനം പൂട്ടി

ബജറ്റ് വിഭാഗത്തിലാണ് റെസ്‌റ്റോറന്റിന് കരാർ ലഭിച്ചത്.

പത്തു രൂപയ്ക്ക് ചായ നൽകണമെന്നാണ് കരാറിലുള്ളത്.

രണ്ട് കഷണം ടോസ്റ്റിനും ഇതേ വിലയാണു നിർദേശിച്ചിരുന്നത്.

എന്നാൽ, കഴിഞ്ഞ ദിവസം ഇവിടെയെത്തിയ യാത്രക്കാർക്ക് ബില്ല് കണ്ടു ഞെട്ടേണ്ടി വന്നു.

ഒരു ചായയ്ക്ക് 55 രൂപയായിരുന്നു വില. ടോസ്റ്റിന് 65ഉം.

രണ്ടു വീതം ചായയും ടോസ്റ്റും വാങ്ങിയപ്പോൾ ജി.എസ്.ടി ഉൾപ്പെടെ 250 രൂപയായിരുന്നു ബില്ലായി ലഭിച്ചത്.

ബിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് എ.ഡി.എ ഇടപെട്ടത്.

  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ

റെസ്റ്റോറന്റ് ഉടമയ്ക്ക് കാരണംകാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.

മാന്യമായി നിരക്കിൽ ഭക്ഷണവും താമസവും നൽകണമെന്ന നിബന്ധനയോടെയാണ് കരാർ നൽകിയിട്ടുള്ളതെന്ന് എ.ഡി.എ വൈസ് ചെയർമാൻ വിശാൽ സിങ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
[masterslider id="10"]

Related posts