കോവിഡ് മരുന്നിൻ്റെ പേരിൽ തട്ടിപ്പ്; വിദേശികളടക്കം 4 പേർ പിടിയിൽ.

ബെംഗളൂരു : കോവിഡിനുള്ള മരുന്നു നൽകാമെന്നു വിശ്വസിപ്പിച്ച്, വ്യാജ വെബ്സൈറ്റുകൾ വഴി
നൂറുകണക്കിനാളുകളെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ 2 വിദേശികൾ ഉൾപ്പെടെ 4 പേർ അറസ്റ്റില്‍.

കാനഡ സ്വദേശി കളായ എഡ്ബി ഹബർട്ട്(28), കോളിൻസ്(24), ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ഇവരെ സഹായിച്ച അസമിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരായ ബദരുൾ ഹസ്സൻ (24),ദീദറുൾ ആലോം(24) എന്നിവരെയാണ് ബനശങ്കരിയില്‍ അറസ്റ്റ് ചെയ്തത്.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

കോവിഡിനുള്ള മരുന്നിനു പുറമേ, വിദേശ വളർത്തുനായ്ക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ സാധനങ്ങളും വിൽക്കാനുണ്ടെന്നു സാമൂഹ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് ആളുകളെ ആകർഷിച്ചിരുന്നത്.

ഓൺ ലൈൻ വഴി പണം സ്വീകരിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാങ്ങിയിട്ട പ്ലോട്ട് തിരിഞ്ഞുനോക്കാത്തവരാണോ നിങ്ങൾ? ബെംഗളൂരുവിൽ ഉടമകളെ കാത്തിരിക്കുന്നത് വൻ പണി!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts