രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടിൽ വൻ സ്വീകരണം 

ബെംഗളൂരു: അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച രാമലല്ല വിഗ്രഹത്തിന്റെ ശില്‍പി അരുണ്‍ യോഗിരാജിന് ജന്മനാട്ടില്‍ വൻ സ്വീകരണം.

കഴിഞ്ഞ ദിവസം രാത്രി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ അരുണിനെ ആയിരങ്ങളെത്തി സ്വീകരിച്ചു.

സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ടെർമിനലില്‍ നിന്ന് പുറത്തേക്ക് പോയി.

അരുണിന്റെ ആരാധകരും ബിജെപി പ്രവർത്തകർക്കും പിന്നാലെ, മാധ്യമ സംഘം പുറത്ത് തടിച്ചുകൂടിയിരുന്നു.

  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.

അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും തള്ളിമാറ്റിയാണ് അരുണിനെ പുറത്തെത്തിച്ചത്.

രാംലല്ല വിഗ്രഹം നിർമിച്ചതിലും വലിയ സന്തോഷം ജീവിതത്തിലില്ലെന്ന് അരുണ്‍ യോഗിരാജ് പറഞ്ഞിരുന്നു.

ഒരുപാട് അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് വിഗ്രഹം തീർത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യ പ്രാണപ്രതിഷ്ഠാചടങ്ങകള്‍ക്ക് ഒരുങ്ങുമ്പോള്‍ മൈസൂരു സ്വദേശിയായ പ്രശസ്ത ശില്പി അരുണ്‍ യോഗിരാജ് അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്.

അദ്ദേഹം നിർമ്മിച്ച രാം ലല്ല വിഗ്രഹം അയോധ്യയില്‍ സ്ഥാപിച്ച്‌ കഴിഞ്ഞു.

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുഹൂർത്തമെന്നാണ് അരുണ്‍ യോഗിരാജ് പറയുന്നത്.

  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്

ശില്‍പം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും അരുണ്‍ യോഗിരാജ് സംസാരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
[masterslider id="10"]

Related posts