ഹണിട്രാപ്പിൽ കുടുങ്ങി യുവാവ്; കവർന്നത് 30 ലക്ഷം രൂപ

ബെംഗളൂരു: ഹണിട്രാപ്പിൽ കുടുങ്ങി യുവാവ്; ഇയാളിൽ നിന്ന് യുവതിയും കൂട്ടരും ചേർന്ന് കവർന്നത് 30 ലക്ഷം രൂപ. ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തിയാണ് 30 ലക്ഷം രൂപ കവർന്നത്.

കേസിൽ യുവതി അടക്കം നാലുപേർ അറസ്റ്റിലായി. ബണ്ട്വാൾ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂർ അട്ടിക്കെരെയിലെ അസർ, മന്തൂർ അംബേദ്കർ ഭവനിലെ എം. നസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂർ പൊലീസ് അറിയിച്ചു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

മുദ്‌നൂർ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുൾ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം മുമ്പ് പരാതിക്കാരന്റെ വാട്സാപ്പിലേക്ക് തനിഷ രാജ് ’ഹായ്’ എന്ന സന്ദേശം അയച്ചു. തുടരെ മൂന്നുതവണ സന്ദേശം വന്നപ്പോൾ യുവാവ് മറുപടി അയച്ചു.

തുടർന്ന് ഇവർ നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയും വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്ത് സൗഹൃദം സ്ഥാപിച്ചു. പിന്നീട് നേരിട്ട് കാണാനായി ആളൊഴിഞ്ഞ സ്ഥലത്തെത്താൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു.

അതുപ്രകാരം അബ്ദുൾ നസീർ എത്തിയപ്പോൾ മറ്റ് അഞ്ചുപേർ എത്തുകയും 30 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ തനിഷയുമായുള്ള വീഡിയോകോളിലെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. രണ്ടുതവണകളായി 30 ലക്ഷം രൂപ യുവാവ് നൽകി.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഇതിനുശേഷം നസീർ തെളിവുസഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ കവർന്ന പണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts