മലിനജലം കുടിച്ച് 30 പേർ ആശുപത്രിയിൽ

water

ബെംഗളൂരു : കലബുറഗിയിലെ മണ്ഡേവൽ ഗ്രാമത്തിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 30 പേർ ആശുപത്രിയിൽ. പൈപ്പിൽനിന്ന് കുടിവെള്ളം ഉപയോഗിച്ചവർക്ക് ഛർദിയും വയറിളക്കവും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. തുടർന്ന് എല്ലാവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിൽ ആരോഗ്യസ്ഥിതി മോശമായ എട്ടുപേരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

ഒരാഴ്ചയായി പ്രദേശത്ത് പെയ്യുന്ന മഴയെത്തുടർന്ന് വെള്ളക്കെട്ടുണ്ടായെന്നും അതുകൊണ്ടുതന്നെ ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈനിൽ ഉണ്ടായ പൊട്ടലിലൂടെ മലിനജലം കുടിവെള്ളവുമായി കലരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ച് ബെംഗളൂരുവിലെ ലാബിലേക്ക് പരിശോധനയ്ക്കയച്ചട്ടുണ്ട്. കൂടാതെ ഗ്രാമത്തിലേക്ക് താത്‌കാലികമായി ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

സമാനമായ രീതിയിൽ ഒരുമാസം മുമ്പും ഗ്രാമത്തിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്ന് ഒട്ടേറെപ്പേർക്ക്ക്ഷ്യ വിഷബാധയേറ്റിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us