ലാപ്ടോപ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷ്ണം

ഷാർജ: സാമൂഹിക മാധ്യമത്തില്‍ പരസ്യംകണ്ട് ലാപ്ടോപ്പ് ഓർഡർ ചെയ്ത മലയാളി യുവാവിന് കിട്ടിയത് മരക്കഷണം.

ഷാർജ യാർമുക്കില്‍ റസ്റ്ററന്റില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി റിജുവിനാണ് ഈ അനുഭവമുണ്ടായത്.

കൂറിയർ കൊണ്ടുവന്നയാളുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചതിനാല്‍ യുവാവിന്റെ പണം തിരികെക്കിട്ടി.

വമ്പിച്ച വിലക്കിഴിവില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്നെന്ന പരസ്യം കണ്ടാണ് റിജു ഓണ്‍ലൈനായി ലാപ്ടോപ്പിന് ഓർഡർ നല്‍കിയത്.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

സാധനം കൂറിയർ വഴി എത്തിക്കുമ്പോ ള്‍ പണം നല്‍കിയാല്‍ മതിയെന്ന് കമ്പനി റിജുവിനെ അറിയിച്ചു.

തുടർന്ന് ചൊവ്വാഴ്ച കൂറിയറില്‍ കാർട്ടണ്‍ എത്തിച്ചുനല്‍കി.

പാകിസ്താൻ സ്വദേശിയായിരുന്നു സാധനമെത്തിച്ചത്.

221 ദിർഹം ഇയാളുടെ കൈവശം റിജു നല്‍കി.

തുടർന്ന് അയാളുടെ മുന്നില്‍വെച്ചുതന്നെ കാർട്ടൻ തുറന്നുനോക്കിയപ്പോഴാണ് ലാപ്ടോപ്പിനു പകരം കനംകൂടിയ മരക്കഷണം കണ്ടത്.

ഇതുകണ്ട്, സാധനമെത്തിച്ച പാകിസ്താൻ സ്വദേശി കൈമലർത്തി.

കമ്പനി തന്നയച്ച കാർട്ടൻ ഡെലിവറി ചെയ്യുക മാത്രമാണ് തന്റെ ഉത്തരവാദിത്വമെന്നും ഇയാള്‍ റിജുവിനോട് പറഞ്ഞു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

തുടർന്ന് റിജു പണം തിരികെവാങ്ങുകയായിരുന്നു.

പരസ്യം നല്‍കി കബളിപ്പിച്ച അജ്മാനിലെ കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കാനിരിക്കെയാണ് യുവാവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts