സംസ്ഥാനത്ത് എം-പോക്സ് കേസ് സ്ഥിരീകരിച്ചു

ബെംഗളൂരു: കർണാടകയില്‍ വീണ്ടും മങ്കി പോക്സ് (എം-പോക്സ്) കേസ് റിപ്പോർട്ട്‌ ചെയ്തു. ദുബായിലേക്ക് യാത്ര ചെയ്ത 40 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാൾ നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ എം-പോക്സ് കേസാണിത്.

യാത്ര ചരിത്രം ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

കഴിഞ്ഞ വർഷവും സംസ്ഥാനത്ത് എം-പോക്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര പശ്ചാത്തലമുള്ളവർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

എന്നാൽ ഇവ പിന്നീട് ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ആദ്യത്തെ എംപോക്സ് കേസ് 2024 സെപ്റ്റംബറിലാണ് റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ മാസം കേരളത്തിൽ രണ്ട് എംപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ
[masterslider id="10"]

Related posts