ബെംഗളൂരു: കലാശിപാളയയിൽ മലയാളി ഉടമസ്ഥതയിലുള്ള പലചരക്കുകടയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. പച്ചക്കറി മാർക്കറ്റിന് സമീപത്തെ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി അബ്ദുൾ അസീസിന്റെ എഎൻജെ സ്റ്റോറിന് നേരെയാണ് ഇന്നലെ വൈകിട്ട് ആക്രമണമുണ്ടായത്. അഞ്ചംഗസംഘം കടയിലെത്തി സാധനങ്ങൾ വലിച്ചെറിയുകയും ഗ്ലാസ് ഭരണികൾ പൊട്ടിക്കുകയും ചെയ്തു. ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായി.
കെഎംഎസിസി പ്രവർത്തകരുടെ സഹായത്തോടെ കലാശിപാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.