യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരു പ്രവേശനകവാടം കൂടി തുറന്നു.

ബെംഗളൂരു: യെലച്ചനഹള്ളി മെട്രോ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരു പ്രവേശനകവാടം കൂടി തുറന്നു. കനക്പുര റോഡിലേക്കുള്ള നമ്പർ ഡി കവാടമാണ് തുറന്നത്. ഇതോടെ തിരക്കേറിയ റോഡ് മുറിച്ച് കടക്കാതെ തന്നെ യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശിക്കാം. നാഗസന്ദ്ര മുതൽ യെലച്ചനഹള്ളി വരെയുള്ള ഗ്രീൻ ലൈനിലെ അവസാന സ്റ്റേഷനായ യെലച്ചനഹള്ളിയിലെ തിരക്ക് കുറയ്ക്കാനും പുതിയ കവാടം വന്നതിലൂടെ കഴിയും. യെലച്ചനഹള്ളി മുതൽ അഞ്ജനപുര വരെ നീളുന്ന മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. 2019 പകുതിയോടെ ഈ റീച്ചിലും മെട്രോ വാണിജ്യ സർവീസ് ആരംഭിക്കും. മെട്രോ ഒന്നാംഘട്ടം…

Read More

സംസ്ഥാനത്തെ ആദ്യത്തെ കാനോപി വാക്ക് വേ കുവേശിയില്‍ തയ്യാര്‍.

ദണ്ഡേലി : കർണാടകയിലെ ആദ്യത്തെ കനോപി വാക്ക്‌വെ (കാട്ടിനുള്ളിലെ നടപ്പാലം) ഉത്തരകന്നഡ ജില്ലയിലെ ദണ്ഡേലി കുവേശിയിൽ ഉദ്ഘാടനത്തിനൊരുങ്ങി. കാളി കടുവസങ്കേതത്തിലുൾപ്പെടുന്ന കുവേശിയിൽ 30 അടി ഉയരത്തിൽ 240 മീറ്റർ നീളത്തിലാണ് നടപ്പാത നിർമാണം പൂർത്തിയായിരിക്കുന്നത്. കർണാടക ടൂറിസം വികസന കോർപറേഷനും വനം വകുപ്പും ചേർന്ന് നിർമിച്ച നടപ്പാതയുടെ ഉദ്ഘാടനം 18നു മന്ത്രി രമാനാഥ് റായ് നിർവഹിക്കും. പരിസ്ഥിതി സൗഹാർദ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപ്പാത ഒരുക്കിയിരിക്കുന്നതെന്ന് കാളി കടുവ സങ്കേതത്തിലെ ചീഫ് കൺസർവേറ്റർ ഒ.പാലയ്യ പറഞ്ഞു. നടപ്പാതയിൽ പ്രവേശിക്കാൻ മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക്…

Read More

അനധികൃതമായി പാര്‍ക്ക് ചെയ്തത്തിന്റെ പേരില്‍ പോലിസ് പിടിച്ചെടുത്ത ബൈക്കുകള്‍ ഉടമകള്‍ വരാത്തതിന്റെ നശിക്കുന്നു;

ബെംഗളൂരു : അനധികൃതമായി പാർക്ക് ചെയ്തതിന് എച്ച്എഎൽ എയർപോർട് ട്രാഫിക് പൊലീസ് ആറു മാസം മുൻപു പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ ഉടമസ്ഥരെത്താതെ നശിക്കുന്നു. 750 രൂപ പിഴയടച്ചാൽ ബൈക്ക് തിരികെ കിട്ടുമെങ്കിലും ഉടമകൾ അന്വേഷിച്ച് എത്തിയിട്ടില്ല. ബൈക്കുകൾ ഒഴിവാക്കാൻ ഫെയ്സ്ബുക് പേജിൽ ബൈക്കുകളുടെ ചിത്രങ്ങൾ നൽകിയ പൊലീസ്, ഉടമകളോട് സ്റ്റേഷനിലെത്തി പിഴയടച്ചു ബൈക്കുകൾ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, അനധികൃത പാർക്കിങ് നടത്തുന്ന ബൈക്കുകൾ എടുത്തുകൊണ്ടുപോകുന്ന പൊലീസ് ഇതു സംബന്ധിച്ച് ഉടമകൾക്ക് അറിയിപ്പ് നൽകാറില്ലെന്നു നഗരവാസികൾ ആരോപിക്കുന്നു.

Read More

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാതെ രണ്ടു പേര്‍ കൂടി ജീവനൊടുക്കി;അകെ മരിച്ചവരുടെ എണ്ണം 15 ആയി;അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ എത്തിയ ശേഷമായിരിക്കും യോഗം. ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരൻ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷംകഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍…

Read More

ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം 11ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം സംഘടിപ്പിക്കുന്ന അമച്വർ നാടക മൽസരം 11ന് രാവിലെ പത്തിനു ബെൽ കലാക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ചാവറ കലാവേദിയുടെ ‘ഹിഗ്വിറ്റ ചിരിക്കുന്നു’, ബെൽമയുടെ ‘ക്രോസ് ബെൽറ്റ്’, ഫ്രണ്ട്സ് കലാകേന്ദ്രയുടെ ‘പദപ്രശ്നങ്ങൾക്കിടയിൽ മേരി ലോറൻസ്’, ജ്വാലയുടെ ‘പറയാത്ത വാക്കുകൾ’, തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ ‘തൂലിക’ എന്നീ നാടകങ്ങളാണ് മൽസരത്തിനുള്ളത്. ഒന്നാംസമ്മാനം 25,000 രൂപയും റോളിങ് ട്രോഫിയും നൽകുമെന്ന് ചെയർമാൻ പി.വിക്രമൻപിള്ള അറിയിച്ചു. ഫോൺ: 9916674387.

Read More

മലയാളികളുടെ കടകള്‍ക്ക് എതിരെയുള്ള ആക്രമണം തുടര്‍ക്കഥ;ഇപ്രാവശ്യം സംഭവം കലാശിപാളയയിൽ

ബെംഗളൂരു: കലാശിപാളയയിൽ മലയാളി ഉടമസ്ഥതയിലുള്ള പലചരക്കുകടയ്ക്ക് നേരെ ഗുണ്ടാ ആക്രമണം. പച്ചക്കറി മാർക്കറ്റിന് സമീപത്തെ കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി അബ്ദുൾ അസീസിന്റെ എഎൻജെ സ്റ്റോറിന് നേരെയാണ് ഇന്നലെ വൈകിട്ട് ആക്രമണമുണ്ടായത്. അഞ്ചംഗസംഘം കടയിലെത്തി സാധനങ്ങൾ വലിച്ചെറിയുകയും ഗ്ലാസ് ഭരണികൾ പൊട്ടിക്കുകയും ചെയ്തു. ഏകദേശം 20,000 രൂപയുടെ നഷ്ടമുണ്ടായി. കെഎംഎസിസി പ്രവർത്തകരുടെ സഹായത്തോടെ കലാശിപാളയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Read More

ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ വാർഷിക സമ്മേളനവും ഓഫിസ് ഉദ്ഘാടനവും നാളെ ഫ്രേസർ ടൗൺ എംപയർ യോലെ ഗ്രാൻഡിൽ

ബെംഗളൂരു : ബെംഗളൂരു മർച്ചന്റ്സ് അസോസിയേഷൻ പ്രഥമ വാർഷിക സമ്മേളനവും ഓഫിസ് ഉദ്ഘാടനവും നാളെ ഫ്രേസർ ടൗൺ എംപയർ യോലെ ഗ്രാൻഡിൽ നടക്കും. വൈകിട്ടു 3.30ന് ആരംഭിക്കുന്ന ചടങ്ങ് മന്ത്രി കൃഷ്ണ ബൈരഗൗഡ ഉദ്ഘാടനം ചെയ്യും. നന്ദിദുർഗ റോഡിലെ പുതിയ ഓഫിസ് ഉദ്ഘാടനം മന്ത്രി ആർ. റോഷൻ ബേഗ് നിർവഹിക്കും. കോർപറേറ്റർ എം.കെ. ഗുണശേഖർ മുഖ്യപ്രഭാഷണം നടത്തും. വ്യാപാരികൾക്കായി നടത്തുന്ന മോട്ടിവേഷൻ ക്ലാസിനു ഷാഫി മുഹമ്മദ്, കെ. ഷാഹിർ എന്നിവർ നേതൃത്വം നൽകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.പി. അബ്ദുള്ള, ജനറൽ സെക്രട്ടറി പി.വി. അഷ്റഫ്…

Read More

കൈരളി വെൽഫെയർ അസോസിയേഷന്റെ ആവലഹള്ളി ശാഖയിൽ യോഗ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷന്റെ ആവലഹള്ളി ശാഖയിൽ യോഗ ക്ലാസുകൾ ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും വൈകിട്ട് 7.30നാണ് ക്ലാസുകൾ ആരംഭിക്കുക. ഫോൺ: 8050790074.

Read More

മൊബൈൽ മോഷണ ആരോപണം നേരിട്ട വിദ്യാർഥിനി ജീവനൊടുക്കി;സംഭവം നടന്നത് രാജരാജേശ്വരി നഗർ ദയാനന്ദസാഗർ കോളജ് ഓഫ് എൻജിനീയറിങ് കോളേജില്‍

ബെംഗളൂരു: മൊബൈൽ മോഷണ ആരോപണം നേരിട്ട വിദ്യാർഥിനി ജീവനൊടുക്കി. രാജരാജേശ്വരി നഗർ ദയാനന്ദസാഗർ കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥിനി മേഘ്നയാണു (19) വീട്ടിൽ തൂങ്ങിമരിച്ചത്. ഒന്നാം വർഷം സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയായ മേഘ്ന ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കു കോളജിലേക്കു പോയശേഷം രക്ഷിതാക്കൾ ജോലിക്കു പോയിരുന്നു. ഇവർ മടങ്ങിയെത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. ‌ സിവിൽ എൻജിനീയറിങ് വകുപ്പ് മേധാവിയും ക്ലാസിലെ ചില കുട്ടികളും ചേർന്നു മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണു കടുംകൈയെന്നു പിതാവ് ചന്ദ്രശേഖർ ആരോപിച്ചു. ക്ലാസിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതായതിനെ തുടർന്നു വിദ്യാർഥികളിൽ ചിലർ…

Read More

അതെ… സ്പോർട്സ് കാർ ഇനി ബഹിരാകാശത്തും!!!

ഫ്ലോറിഡ: ലോകത്തിലെ ആദ്യ സ്പേസ് സ്പോർട്സ് കാർ ഇപ്പോൾ ചൊവ്വയ്ക്കു മുകളിലൂടെ പറക്കുന്നു. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവിയാണ് വിജയകരമായി പരീക്ഷിച്ചത്. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ് ആണ് ഈ ഭീമന്‍ റോക്കറ്റ് വിക്ഷേപിച്ചത്. എലന്‍ മസ്‌കിന്റെ ഇലക്ട്രിക് കാറായ ടെസ്‌ല റോഡ്സ്റ്ററും വഹിച്ചാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്ളോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നടന്ന വിക്ഷേപണം കാണാന്‍ ആയിരക്കണക്കിനാളുകളെത്തിയിരുന്നു. ഇതോടെ 2004 ല്‍ വിക്ഷേപിച്ച ഡെല്‍റ്റ് ഫോര്‍ ഹെവി റോക്കറ്റിന്റെ റെക്കോര്‍ഡ് ഫാല്‍ക്കണ്‍ മറികടന്നു. 2500 ടണ്‍ ഊര്‍ജമാണ് വിക്ഷേപണത്തിനായി…

Read More
Click Here to Follow Us