മൊബൈൽ മോഷണ ആരോപണം നേരിട്ട വിദ്യാർഥിനി ജീവനൊടുക്കി;സംഭവം നടന്നത് രാജരാജേശ്വരി നഗർ ദയാനന്ദസാഗർ കോളജ് ഓഫ് എൻജിനീയറിങ് കോളേജില്‍

ബെംഗളൂരു: മൊബൈൽ മോഷണ ആരോപണം നേരിട്ട വിദ്യാർഥിനി ജീവനൊടുക്കി. രാജരാജേശ്വരി നഗർ ദയാനന്ദസാഗർ കോളജ് ഓഫ് എൻജിനീയറിങ് വിദ്യാർഥിനി മേഘ്നയാണു (19) വീട്ടിൽ തൂങ്ങിമരിച്ചത്. ഒന്നാം വർഷം സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയായ മേഘ്ന ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കു കോളജിലേക്കു പോയശേഷം രക്ഷിതാക്കൾ ജോലിക്കു പോയിരുന്നു.

ഇവർ മടങ്ങിയെത്തിയപ്പോഴാണു മരിച്ചനിലയിൽ കണ്ടത്. ‌ സിവിൽ എൻജിനീയറിങ് വകുപ്പ് മേധാവിയും ക്ലാസിലെ ചില കുട്ടികളും ചേർന്നു മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണു കടുംകൈയെന്നു പിതാവ് ചന്ദ്രശേഖർ ആരോപിച്ചു. ക്ലാസിൽനിന്ന് ഒരു മൊബൈൽ ഫോൺ കാണാതായതിനെ തുടർന്നു വിദ്യാർഥികളിൽ ചിലർ മേഘ്നയെ സംശയിച്ചത്രെ.

  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം

തുടർന്നു വകുപ്പു മേധാവി വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഈ സംഭവത്തെ തുടർന്നു കൂട്ടുകാർ മേഘ്നയോടെ സംസാരിക്കാൻ തയാറാകാത്തതും നോട്ടുകളും മറ്റും പങ്കുവയ്ക്കാത്തതുമൊക്കെ മാനസികമായി തളർത്തിയിരുന്നതായി ചന്ദ്രശേഖർ പറഞ്ഞു കൂട്ടുകാരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽനിന്നുപോലും മേഘ്നയെ നീക്കി.

അതേസമയം, മേഘ്നയുടെ മരണത്തിനു പിന്നിൽ റാഗിങ്ങാണെന്ന ആരോപണം കോളജ് പ്രിൻസിപ്പൽ സി.പി.എസ്. പ്രകാശ് നിഷേധിച്ചു. സ്വഭാവത്തിൽ മാറ്റം ശ്രദ്ധയിൽപെട്ടതിനെ തുടർന്നു മേഘ്നയെ ഒരുതവണ കോളജിലെ അധ്യാപകൻ കൗൺസലിങ്ങിനു വിധേയമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജരാജേശ്വരി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;
[masterslider id="10"]

Related posts