ന്യൂഡൽഹി: ഡിസംബർ ഒന്നു മുതൽ ദേശീയപാതയിലെ ടോൾ പിരിവ് ഫാസ്ടാഗ് അടിസ്ഥാനത്തിലായിരിക്കും. ഫാസ്ടാഗ് ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നുപോകുന്ന വാഹനങ്ങളിൽനിന്ന് ഡിസംബർ ഒന്നു മുതൽ ഇരട്ടി ടോൾതുക ഈടാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.
രാജ്യത്തെ എല്ലാ ടോൾപ്ളാസകളിലും രണ്ടു വശങ്ങളിലേക്കും നാലുട്രാക്കുകൾ വീതം ഫാസ്ടാഗ് ആക്കണമെന്നാണു നിർദേശം. ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോൾ ബാരിക്കേഡ് സ്വയം വീഴും. അപ്പോൾ കൗണ്ടറിൽ യഥാർഥ ടോൾ തുകയുടെ ഇരട്ടിത്തുക നൽകേണ്ടിവരും.
റോഡിന്റെ ഇരുവശത്തും ഒരോ ട്രാക്കുകൾ പണമടച്ച് പോകുന്നതിനായുണ്ടാകും. ഇതിലൂടെ യഥാർഥ ടോൾ നൽകി സഞ്ചരിക്കാം. ദേശീയതലത്തിൽ 537 ടോൾ പ്ളാസകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പിൽവരികയെന്നും മന്ത്രി അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.