നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രാഫിക്ക് പൊലീസിന്റെ പ്രത്യേക പരിശോധന

ബെംഗളൂരു: ട്രാഫിക് പോലീസ് നഗരത്തിൽ വാഹന പരിശോധന കർശനമാക്കുന്നു. ഇതിനായി കൂടുതൽ പോലീസുകാരെ നിയോഗിച്ചു.

ലോക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ നഗരത്തിൽ ഗതാഗത നിയമലംഘനം വർധിക്കാനുള്ള സാഹചര്യവും കണക്കിലെടുത്താണ് പരിശോധന കർശനമാക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക പരിശോധന നടത്താനാണ് ബെംഗളൂരു ട്രാഫിക് പോലീസിന്റെ തീരുമാനം.

നഗരത്തിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്കും വ്യാപകമാണ്. തിങ്കളാഴ്ച മുതൽ വാഹനങ്ങളുടെ വലിയ തിരക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. സിഗ്നലുകൾ ലംഘിക്കുന്നവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. പരിശോധനകൾ ലോക്ഡൗണിന് മുമ്പുണ്ടായിരുന്നതുപോലെ കർശനമല്ലാതിരുന്നതിനാൽ ഹെൽമെറ്റ് ധരിക്കുന്നതിലും സീറ്റ് ബെൽറ്റ് ധരിക്കുന്നതിലും യാത്രക്കാർ അലംഭാവം കാട്ടുന്നതായി പരാതികളും ഉയർന്നിട്ടുണ്ട്.

രോഗവ്യാപന സാധ്യതയുള്ളതിനാൽ മദ്യപാനം കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന തത്‌കാലമുണ്ടാകില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരിശോധനകൾ. നേരിട്ട് സ്പർശിക്കാതെയായിരിക്കും രേഖകൾ പരിശോധിക്കുക.

മുഴുവൻ പോലീസുകാരും ഫെയ്‌സ് ഷീൽഡും മുഖാവരണവും കൈയുറകളും ധരിക്കണമെന്നും നിർദേശമുണ്ട്. കഴിഞ്ഞ ദിവസം ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കുന്നതിന്  പേടിഎമ്മുമായി കരാറുണ്ടാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us