വിമാനത്താവള യാത്രക്കാർക്ക് ഒരു സന്തോഷ വാർത്ത; ഇനി യാത്ര കുറേക്കൂടി എളുപ്പമാകും; മെമുവിന് രണ്ടിടത്ത് കൂടി സ്റ്റോപ് അനുവദിച്ചു

ബെംഗളൂരു: വിമാനത്താവള സ്റ്റേഷനെ ബന്ധിപ്പിച്ചുള്ള 8 മെമു ട്രെയിനുകൾക്ക് ബെട്ടഹലസൂരുവിലും ദൊഡ്ഡജാലയിലും നാളെ മുതൽ സ്റ്റോപ് അനുവദിച്ചു.

പരീക്ഷണാടിസ്ഥാനത്തിൽ ജൂലൈ 25 വരെയാണ് സ്റ്റോപ്. നേരത്തെ ദേവനഹള്ളി വരെയുണ്ടായിരുന്ന ട്രെയിനുകളാണ് ഡിസംബർ 13 മുതൽ ചിക്കബെല്ലാപുരയിലേക്ക് നീട്ടിയത്.

കെഎസ്ആർ ബെംഗളൂരു, ബെംഗളൂരു കന്റോൺമെന്റ്, യശ്വന്തപുര എന്നിവിടങ്ങളിൽ നിന്നാണ് മെമു എക്സ്പ്രസ് ട്രെയിനുകൾ പുറപ്പെടുന്നത്.

73 കിലോമീറ്റർ ദൂരെയുള്ള ചിക്കബെല്ലാപുരയിലേക്ക് 40 രൂപയും കെഐഎ ഹാൾട്ട് വരെ 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

യെലഹങ്ക, ദേവനഹള്ളി, അവതിഹള്ളി, നന്ദിഹാൾട്ട് എന്നിവിടങ്ങളിലാണ് ആദ്യം സ്റ്റോപ്പുണ്ടായിരുന്നത്.

ബെട്ടഹലസൂരു, ദൊഡ്ഡജാല, ചന്നസന്ദ്ര എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 2 ഇടങ്ങളിൽ കൂടി സ്റ്റോപ് അനുവദിച്ചത്.

നിലവിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണു മെമു സർവീസ്. കന്റോൺമെന്റിൽ നിന്ന് പുലർച്ചെ 5.10, രാവിലെ 11, വൈകിട്ട് 4, കെഎസ്ആറിൽ നിന്ന് രാവിലെ 8.35, വൈകിട്ട് 6.10, യശ്വന്തപുരയിൽ നിന്ന് രാവിലെ 10.10നുമാണ് ചിക്കബെല്ലാപുരയിലേക്കുള്ള സർവീസുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts