ജാലഹള്ളിയിൽ കോവിഡ് കെയർ സെന്റർ സ്ഥാപിക്കാനൊരുങ്ങി വ്യോമസേന

ബെംഗളൂരു: നഗരത്തിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആളുകൾക്ക് കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി, ജാലഹള്ളിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ 100 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു.

ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട് കൂടിയ ആദ്യ 20 കിടക്കകൾ മെയ് 6 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഓക്സിജൻ ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 100 കിടക്കകളിൽ 10 ഐസിയു കിടക്കകളും പൈപ്പ് ഓക്സിജനുമായി 40 കിടക്കകളും ഉണ്ടാകും ബാക്കി 50 കിടക്കകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട് കൂടിയതായിരിക്കും എന്ന് സേന അറിയിച്ചു.

  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്

ബെംഗളൂരുവിലെ എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലിൽ നിന്നുള്ള  സ്പെഷ്യലിസ്റ്റുകൾ, ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരായിരിക്കും കോവിഡ് കെയർ സെന്ററിൽ ഉണ്ടായിരിക്കുക. ഇവിടേക്കുള്ള പ്രവേശനം നോഡൽ ഓഫീസർ മുഖേന ബിബിഎംപിയോ സർക്കാറോ ഏകോപിപ്പിക്കും. ഫാർമസി, ഓക്സിജൻ, സുരക്ഷ എന്നിവയ്ക്ക് ആവശ്യമായ പിന്തുണ കർണാടക സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന് ഇനിയും 10 വർഷം വേണം"; ഹൈദരാബാദ് സ്വദേശിയുടെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് കൊളുത്തിവിട്ട വൻ സോഷ്യൽ മീഡിയ യുദ്ധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യൂട്യൂബർ 'തൊപ്പി'യും ഗ്യാങ്ങും കുടുങ്ങുമോ? കാത്തിരിക്കുന്നത് എട്ടിന്റെ പണി? വിവാദത്തിൽ ഒടുവിൽ വൻ ട്വിസ്റ്റ്!
[masterslider id="10"]

Related posts