പാർപ്പിടസമുച്ചയങ്ങളിൽ മോഷണം; അഞ്ച് സുരക്ഷാ ജീവനക്കാർ പിടിയിൽ.

ബെംഗളൂരു: നേപ്പാളി സ്വദേശികളായ സുരക്ഷാ ജീവനക്കാരെ പാർപ്പിട സമുച്ചയങ്ങളിൽ മോഷണംനടത്തിയതിന്റെ പേരിൽ ബെംഗളൂരു പോലീസ് പിടികൂടി. ഹൊരമാവിലെ പാർപ്പിടസമുച്ചയത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തിലാണ് സംഘത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. തുടർന്ന് ഇവരുടെ താമസസ്ഥലങ്ങളിലെത്തി പിടികൂടുയായിരുന്നു. ഇവരിൽനിന്ന് 9.3 ലക്ഷം രൂപയും 19 ലക്ഷം രൂപയുടെ ആഭരണങ്ങളും പോലീസ് കണ്ടെടുത്തട്ടുണ്ട്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

നഗരത്തിലെ വിവിധ പാർപ്പിട സമുച്ചയങ്ങളിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലിചെയ്തുവരികയായിരുന്നു പിടിയിലായ അഞ്ചുപേരും. ഫ്ളാറ്റിൽനിന്ന് താമസക്കാർ ഒന്നോ രണ്ടോ ദിവസം മാറിനിൽക്കുമ്പോൾ സംഘം പരസ്പരം വിവരങ്ങൾ മാറുകയും തുടർന്ന് രാത്രിയിലെത്തി ഇത്തരം ഫ്ലാറ്റുകളിൽ മോഷണം നടത്തുകയാണ് ഇവരുടെ പതിവ് എന്ന് പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts