കത്തികരിഞ്ഞ നിലയിൽ കാറിനുള്ളിൽ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ ബൈൻദൂരിലെ ഹെനുബെരുവിന് സമീപം കത്തിനശിച്ച നിലയിൽ കാറും പിൻസീറ്റിൽ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ ഒരു മൃതദേഹം പോലീസ് കണ്ടെത്തി.

മൃതദേഹം പുരുഷന്റേതാണോ സ്ത്രീയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവറുടെ സീറ്റിന് പിന്നിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇനിയും ഒരു നിഗമനത്തിൽ എത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി

സാമ്പിളുകൾ ശേഖരിക്കാൻ വിദഗ്ധർ സ്ഥലത്ത്  എത്തിയിട്ടുണ്ട് . ഈ ദിവസങ്ങളിൽ ഇതേ റൂട്ടിൽ ആരൊക്കെ യാത്ര ചെയ്തിട്ടുണ്ടാകും എന്നറിയാൻ ബൈന്ദൂർ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us