ബെംഗളൂരുവിൽ കെട്ടിടം തകർന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി; മൂന്ന് ഉടമകൾ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു ബാബുസപാളയയിൽ നിർമാണത്തിലിരുന്ന ആറുനിലക്കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. നിർമാണത്തൊഴിലാളികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദ് സഹിൽ (19), സത്യ രാജു (25), ശങ്കർ എന്നിവരും തിരിച്ചറിയാത്ത മൂന്നുപേരുമാണ് മരിച്ചത്.

ബിഹാർ, ആന്ധ്രാപ്രദേശ്, യാദ്ഗീർ എന്നിവിടങ്ങളിൽനിന്നുള്ള 21 തൊഴിലാളികളാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയത്. 13 പേരെ രക്ഷപ്പെടുത്തി. ഇതിൽ ആറുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. ദേശീയ, സംസ്ഥാന ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തൊഴിലാളികൾക്കായി സമീപത്ത് നിർമിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.

മുനിരാജ റെഡ്ഡി, മക്കളായ ഭുവൻ റെഡ്ഡി, മോഹൻ റെഡ്ഡി എന്നിവരെയും കരാറുകാരൻ മുനിയപ്പയെയും ഹെന്നൂർ പോലീസ് അറസ്റ്റുചെയ്തു. ഭുവന്റെ പേരിലാണ് കെട്ടിടം നിർമിച്ചത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തൊഴിൽമന്ത്രി സന്തോഷ് ലാഡ്, ബി.ബി.എം.പി. ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് എന്നിവർ ബുധനാഴ്ച രാവിലെ അപകടസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts