കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

ബംഗളുരു : കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ പുഴയിൽ മുത്തുച്ചിപ്പി ശേഖരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർ മുങ്ങിമരിച്ചു. രണ്ടുപേരെ കാണാതായി. തട്ടെ ഹക്കലു പുഴയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം (സൊളേഷ്യം) പ്രഖ്യാപിച്ചു.

ഭട്കൽ താലൂക്കിലെ ശിരാലി ഗ്രാമത്തിൽ നിന്നുള്ള 14 പേരടങ്ങുന്ന സംഘമാണ് പുഴയിലിറങ്ങിയത്. തീരദേശ മേഖലകളിൽ പ്രാദേശികമായി ആളുകൾ ഉപജീവനത്തിനായി നടത്തുന്ന സീസണൽ ജോലിയായ ശുദ്ധജല മുത്തുച്ചിപ്പി ശേഖരണത്തിനായാണ് ഇവർ എത്തിയത്. പുഴയിലെ ജലനിരപ്പ് കൃത്യമായി വിലയിരുത്താനാകാതെ സംഘം ആഴമേറിയ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പെട്ടെന്ന് ഒഴുക്ക് വർദ്ധിച്ചതോടെ ഒന്നോ രണ്ടോ പേർ ഒഴുക്കിൽപ്പെട്ടു. ഇവരെ രക്ഷിക്കാനായി മറ്റുള്ളവർ പുഴയിലേക്ക് ചാടിയതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. ശക്തമായ ഒഴുക്കിൽപ്പെട്ട് എല്ലാവരും ഒന്നിച്ച് ഒഴുക്കിൽപ്പെടുകയായിരുന്നു.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഉമേഷ് മഞ്ജുനാഥ് നായിക്, ലക്ഷ്മി മഹാദേവ് നായിക്, ലക്ഷ്മി ജട്ടപ്പ നായിക്, ലക്ഷ്മി അപ്പണ്ണ നായിക്, ലക്ഷ്മി ശിവറാം നായിക്, ജ്യോതി മസ്തമ്മ നായിക്, മാലതി നായിക്, മസ്തമ്മ നായിക് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ടുപേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ട നാഗരത്ന, മഹാദേവി എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാണാതായ മറ്റ് രണ്ടുപേർക്കായി രക്ഷാപ്രവർത്തകരും പൊലീസും പ്രദേശവാസികളും ചേർന്ന് പുഴയിൽ ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്.

മേഖലയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. മുത്തുച്ചിപ്പി ശേഖരണത്തിൽ ഏറെ പരിചയസമ്പന്നരായ ആളുകളാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ എത്രപേർക്ക് നീന്തൽ അറിയാമായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച

അപകടത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തീവ്ര ദുഃഖം രേഖപ്പെടുത്തി. അങ്ങേയറ്റം വേദനാജനകമായ സംഭവമാണിതെന്നും കാണാതായവർ സുരക്ഷിതരായി തിരിച്ചെത്താൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം ‘എക്സ്’ (ട്വിറ്റർ) കുറിച്ചു. മാനുഷിക പരിഗണന മുൻനിർത്തിയാണ് മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് ആർ. അശോകയും ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts