വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: വിജയപുര ഗൊല്ലരഹട്ടിക്ക് സമീപം എൻഎച്ച് 48ൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബെംഗളൂരുവിൽ നിന്നുള്ള ഒരു കുടുംബത്തിലെ മൂന്ന് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയൻ അപകടമുണ്ടായത്.

ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന സക്കീർ അഹമ്മദ് (60), തബസ്സം (28), മൂന്ന് മാസം പ്രായമുള്ള ഹയാത്ത് ഫാത്തിമ എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി

പരിക്കേറ്റ നയാസ് (22), ഇമ്രാൻ ഖാൻ (32), തബ്രീസ് അഹമ്മദ് (27), സബ എന്നിവരെ ചിത്രദുർഗയിലെ ബസവേശ്വര മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോവയിൽ അവധി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ലോറി ഡ്രൈവർ സൂചനയില്ലാതെ ലെയിൻ മാറ്റിയതിനെ തുടർന്ന് അമിതവേഗതയിലെത്തിയ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന്റെ ആഘാതത്തിൽ കാർ രണ്ട് റൗണ്ട് കറങ്ങിയാണ് നിന്നത്. സക്കീർ അഹമ്മദും തബസ്സും സംഭവസ്ഥലത്തും, പിഞ്ചുകുഞ്ഞ് ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. പോലീസ് സൂപ്രണ്ട് കെ പരശുറാം സംഭവസ്ഥലം സന്ദർശിച്ചു. ഭരമസാഗർ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
[masterslider id="10"]

Related posts