ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്തി ട്രോളി ബാഗിൽ ആക്കിയ മകൾ പോലീസിൽ കീഴടങ്ങി

ബെംഗളൂരു: അമ്മയെ കൊന്ന് ട്രോളി ബാഗിൽ ആക്കി മകൾ. പശ്ചിമ ബംഗാൾ സ്വദേശി സൊനാലി സെൻ (35) സ്വയം പോലീസിൽ കീഴടങ്ങി. ഉറക്ക ഗുളിക നൽകിയിട്ടും മരിച്ചില്ലെന്ന് കണ്ടപ്പോൾ കഴുത്തിൽ ഷോൾ മുറുക്കി കൊന്നുവെന്നാണ് മകളുടെ മൊഴി. അമ്മയുമായി സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടന്നും സൊനാലി പോലീസിനോട് പറഞ്ഞു. ഫിസിയോതെറാപ്പിസ്റ്റ് ആയ സൊനാലി സെൻ അമ്മയെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലിട്ട് മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു. പോലീസ് സ്യൂട്ട്‌കേസ് തുറന്ന് പരിശോധിച്ചപ്പോൾ ബിവ പോൾ (75) എന്ന വയോധികയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു.

  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!

പ്രതി സോണാലി സെന്നിനൊപ്പം അമ്മ ബിവ പോൾ ബിലേകഹള്ളിയിലെ എൻഎസ്ആർ അപ്പാർട്ട്‌മെന്റിലാണ് താമസിച്ചിരുന്നത്. അവർ പതിവായി വഴക്കിടാറുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. തിങ്കളാഴ്ചയും സമാനമായ രീതിയിൽ അമ്മയും മകളും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് മകൾ ബീവയ്ക്ക് അമിതമായി ഉറക്കഗുളിക നൽകി. ബോധരഹിതയായി വീണപ്പോൾ സൊണാലി ഷോൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts