മാലിന്യംകലർന്ന വെള്ളംകുടിച്ച് മലിനജലം കുടിച്ച് എട്ട് മാസം പ്രായമുള്ള ശിശുവടക്കം നാലുപേർ മരിച്ചു; 25 പേർ ചികിത്സയിൽ

ബെംഗളൂരു : കർണാടകത്തിൽ മാലിന്യംകലർന്ന വെള്ളംകുടിച്ച് നാലുപേർ മരിച്ചു. 25 പേർ ആശുപത്രിയിൽ ചികിത്സതേടി. തുമകൂരു, വിജയനഗര ജില്ലകളിലായാണ് അഞ്ച് പേർ മരിച്ചത്.

തുമകൂരു ചിക്കനായകനഹള്ളി സ്വദേശികളായ ഗുണ്ഡമ്മ (60), ഭുവനേശ്വരി (10), വിജയനഗര ഹരപ്പനഹള്ളി സ്വദേശികളായ ഭോവി സുരേഷ് (34), ഭോവി മഹന്തേഷ് (45) എട്ട് മാസം പ്രായമുള്ള ആൺകുട്ടി എന്നിവരാണ് മരിച്ചത്.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

കഴിഞ്ഞ അഞ്ചുദിവസത്തിനിടെയാണ് മരണങ്ങളുണ്ടായത്. തുമകൂരുവിൽ പത്തുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കുടിവെള്ളടാങ്കിൽനിന്നുള്ള വെള്ളംകുടിച്ചവരാണ് മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. വിജയനഗരയിൽ 15 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. പൈപ്പ്‌ലൈനിന് കേടുവന്നതിനാലാണ് മലിനജലം കലർന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts