മക്കളെ കാണണം; കാമുകനൊപ്പം  പാക്കിസ്ഥാനിലേക്കു പോയ അഞ്ജു തിരിച്ചെത്തിയേക്കും

പെഷാവർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്കു പോയ ഉത്തർപ്രദേശ് സ്വദേശിനി അഞ്ജു അടുത്തമാസം തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇന്ത്യയിലുള്ള 2 മക്കളെ കാണാത്തതിനാൽ അവർ അതീവ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക്കിസ്ഥാനിയായ ഭർത്താവ് നസറുല്ലയാണു വെളിപ്പെടുത്തിയത്. ഫാത്തിമ എന്നു പേരുസ്വീകരിച്ച അഞ്ജു ജൂലൈ 25നാണ് നസറുല്ലയെ വിവാഹം ചെയ്തത്. 2019 മുതൽ സമൂഹമാധ്യമത്തിലുണ്ടായ പരിചയമാണ് അതിർത്തി കടന്നു വിവാഹത്തിലെത്തിയത്. രണ്ടുമക്കളാണ് അഞ്‍ജുവിനുള്ളത്.

Read More
Click Here to Follow Us