പാനിപൂരി വിൽപ്പനക്കാരനെ കൊലപ്പെടുത്തിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : സിഗരറ്റിനെചൊല്ലിയുള്ള തർക്കത്തിനിടെ ഉത്തർപ്രദേശ് സ്വദേശിയെ കൊലപ്പെടുത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.

പാനിപൂരി വിൽപ്പനക്കാരനായ സർവേഷ് സിങ്ങിനെ കൊലപ്പെടുത്തിയ ജാർഖണ്ഡ് സ്വദേശികളായ രാഹുൽകുമാർ, സഹദേവ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇലക്ട്രോണിക് സിറ്റി കൊനപ്പന അഗ്രഹാരയിലാണ് സംഭവം.

കഴിഞ്ഞ 12 വർഷമായി വാടകവീട്ടിൽ ഭാര്യയ്ക്കും മകനുമൊപ്പം താമസിക്കുകയായിരുന്നു സർവേശ്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ഇലക്ട്രോണിക്‌സിറ്റി മെട്രോ മേൽപ്പാലത്തിനടിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.

റോഡിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോൾ സർവേഷ് രാത്രി രണ്ടുപേർക്കൊപ്പം നടന്നുപോകുന്നതായി കണ്ടെത്തി.

ഒപ്പമുള്ള ആളുകളെ ഭാര്യ ദീപിക തിരിച്ചറിഞ്ഞതിനാലാണ് പോലീസിന് പ്രതികളെ കണ്ടെത്താനായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts