മുൻ മന്ത്രി എച്ച്.എം. രേവണ്ണയുടെ മകൻ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു : മുൻമന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച്‌ സ്കൂട്ടർയാത്രക്കാരൻ മരിച്ചു. മുൻമന്ത്രിയും കർണാടകസർക്കാരിന്റെ വാഗ്ദാന പദ്ധതിനടത്തിപ്പ് സമിതി ചെയർമാനുമായ എച്ച്.എം. രേവണ്ണയുടെ മകൻ ആർ. ശശാങ്കിന്റെ കാറിടിച്ച് സ്വകാര്യകമ്പനി ജീവനക്കാരനായ രാജേഷാണ് (27) മരിച്ചത്. വ്യാഴാഴ്ച രാത്രി 11-ഓടെ ഗുഡേമാരനഹള്ളിയിലാണ് സംഭവം.

രാജേഷ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടതിനുശേഷം കാർ നിർത്താതെ പോകുകയായിരുന്നു. നാട്ടുകാർ പിന്തുടർന്നുചെന്ന് തടഞ്ഞുനിർത്തി. അതിനുള്ളിൽ ശശാങ്കും മറ്റുചില കുടുംബാംഗങ്ങളുമുണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ രാജേഷ് മരിച്ചു.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

ഡ്രൈവറായിരുന്നു കാറോടിച്ചിരുന്നതെന്ന് രേവണ്ണ പറഞ്ഞു. എന്നാൽ, ശശാങ്ക് തന്നെയാണ് കാറോടിച്ചിരുന്നതെന്ന് രാജേഷിന്റെ ബന്ധുക്കൾ ആരോപിച്ചു. കാർ പിടിച്ചെടുത്ത പോലീസ്, സംഭവത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാർ ആരാണ് ഓടിച്ചിരുന്നതെന്ന് അറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts