നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണം; കോടതി ഉത്തരവിൽ ചെയ്യാൻ പോകുന്നത് ഇങ്ങനെ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ബലാത്സംഗ ദൃശ്യങ്ങള്‍ എന്നെന്നേക്കുമായി നശിപ്പിക്കണമെന്ന് കോടതി. ഇതിനായി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംസ്ഥാന ഫൊറന്‍സിക് ലബോറട്ടറിയിലേയ്ക്ക് അയയ്ക്കണമെന്ന് എറണാകുളം പ്രിസിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായത്തില്‍ നിര്‍ദേശിച്ചു. ദൃശ്യങ്ങളുടെ എല്ലാ വിവരങ്ങളും കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിന് ശേഷം വേണം നശിപ്പിക്കാന്‍. അതിന് ശേഷം ലബോറട്ടറി വിശദമായ നശീകരണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇത് സ്ഥിര രേഖയായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍റെ കസ്റ്റഡിയിലുള്ള പെന്‍ഡ്രൈവ് അതിജീവിതയുടെ സ്വകാര്യത കണക്കിലെടുത്ത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്ന്…

Read More

അനധികൃതമായി മുറിച്ചുമാറ്റിയ ഒന്നര ലക്ഷം വിലമതിക്കുന്ന ചന്ദനത്തടികളുമായി മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: കേസാരെ ചിക്കെരെക്ക്‌ സമീപം അനധികൃതമായി മുറിച്ചുമാറ്റിയ ഒന്നര ലക്ഷം വിലമതിക്കുന്ന ചന്ദനത്തടികളുമായി യുവാവ് അറസ്റ്റിൽ. കേസാരെയിലെ ഉസ്മാനിയ ബ്ലോക്കിൽ താമസിക്കുന്ന നവാസ് ഷെരീഫിനെയാണ് (32) പിടികൂടിയത്. പോലീസ് പട്രോളിങ്ങിനെ ഓൾഡ് കേസാരെയിലെ കാമനകെരേഹുണ്ടി മെയിൻ റോഡിൽ ബൈക്കിൽ ചാക്കുമായി പ്രതി നിൽക്കുന്നത് കണ്ടു. രക്ഷപ്പെടാൻ ശ്രമിച്ച ഷെരീഫിനെ പോലീസ് പിടികൂടി. ചാക്കിൽ 33.600 കിലോ ഗ്രാം ചന്ദനം പോലീസ് കണ്ടെടുത്തു.

Read More

മുൻ മന്ത്രി എച്ച്.എം. രേവണ്ണയുടെ മകൻ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

ബെംഗളൂരു : മുൻമന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള കാറിടിച്ച്‌ സ്കൂട്ടർയാത്രക്കാരൻ മരിച്ചു. മുൻമന്ത്രിയും കർണാടകസർക്കാരിന്റെ വാഗ്ദാന പദ്ധതിനടത്തിപ്പ് സമിതി ചെയർമാനുമായ എച്ച്.എം. രേവണ്ണയുടെ മകൻ ആർ. ശശാങ്കിന്റെ കാറിടിച്ച് സ്വകാര്യകമ്പനി ജീവനക്കാരനായ രാജേഷാണ് (27) മരിച്ചത്. വ്യാഴാഴ്ച രാത്രി 11-ഓടെ ഗുഡേമാരനഹള്ളിയിലാണ് സംഭവം. രാജേഷ് സഞ്ചരിച്ച സ്കൂട്ടർ ഇടിച്ചിട്ടതിനുശേഷം കാർ നിർത്താതെ പോകുകയായിരുന്നു. നാട്ടുകാർ പിന്തുടർന്നുചെന്ന് തടഞ്ഞുനിർത്തി. അതിനുള്ളിൽ ശശാങ്കും മറ്റുചില കുടുംബാംഗങ്ങളുമുണ്ടായിരുന്നു. സംഭവസ്ഥലത്തുതന്നെ രാജേഷ് മരിച്ചു. ഡ്രൈവറായിരുന്നു കാറോടിച്ചിരുന്നതെന്ന് രേവണ്ണ പറഞ്ഞു. എന്നാൽ, ശശാങ്ക് തന്നെയാണ് കാറോടിച്ചിരുന്നതെന്ന് രാജേഷിന്റെ ബന്ധുക്കൾ ആരോപിച്ചു. കാർ പിടിച്ചെടുത്ത…

Read More

ബെംഗളൂരുവിൽ നിന്നും വിമാനത്തിൽ മയക്കു മരുന്ന് കടത്ത്: തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

തിരുവനന്തപുരത്ത് 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27)വിനെയാണ് എക്‌സൈസ്‌ സംഘം പിടികൂടിയത്. കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്‌സ്‌റ്റോപ്പിൽ നിന്നാണ്‌ എക്സൈസ് പരിശോധനയിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദു. ബെംഗളുരുവിൽ നിന്നും മയക്കുമരുന്നുകള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് രാവിലെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്‍ക്കുമ്പോഴാണ് അനന്ദു എക്‌സൈസിന്‍റെ പിടിയിലാകുന്നത്. ബെംഗളുരുവിൽ നിന്നും വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ്…

Read More

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

കേരളം കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ഒടുവിലത്തെ കണക്ക് പ്രകാരം 2,10,79,570 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. തെക്കൻ കേരളത്തിലെ ആദ്യഘട്ടത്തിൽ 70.91 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ വടക്കൻ കേരളത്തിൽ അത് 76.08 ശതമാനമായിരുന്നു സംസ്ഥാനത്തെ മൊത്തത്തിലുള്ള പോളിങ് ശതമാനം 73.56 ശതമാനവും.

Read More

നടിയെ ആക്രമിച്ച കേസില്‍ പ്രതീക്ഷിച്ച ശിക്ഷ ലഭിച്ചില്ല; ശിക്ഷാവിധിയിൽ പ്രതികരിച്ച് ഇടത് നേതാക്കൾ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചില്ലെന്ന് മന്ത്രി സജി ചെറിയാന്‍. പ്രമാദമായ കേസില്‍ ശിക്ഷയില്‍ കുറവുണ്ടോ എന്ന് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്നും പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച്ചയില്ലാത്തതിനാലാണ് ആറ് പ്രതികള്‍ക്കും ശിക്ഷ ലഭിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ‘അപ്പീല്‍ പോകാമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചതാണ്. എന്തുകൊണ്ട് പരമാവധി ശിക്ഷ ലഭിച്ചില്ല എന്നതാണ് സംശയം. കോടതി വിധി പരിശോധിച്ച് പഠിക്കാതെ ഒന്നും പറയാന്‍ കഴിയില്ല. പല കേസുകളിലും പല തരത്തിലുള്ള വിധികള്‍ വന്നിട്ടുണ്ട്.…

Read More

വൈദ്യുതി നിലച്ചാല്‍ ഫോണും നിശ്ചലം; പരാതി നല്കി മടുത്ത് ടവറില്‍ റീത്ത് വച്ച് ഉപഭോക്താക്കള്‍

വൈദ്യുതിബന്ധം നിലച്ചാല്‍ ആ നിമിഷം കുന്നോന്നിയിലെ ബി.എസ്.എന്‍.എല്‍. നെറ്റ്‌വര്‍ക്ക് കവറേജ് നഷ്ടമാകും. മൂന്ന് വര്‍ഷമായി സ്ഥിതി ഇതാണ്. പരാതി പറഞ്ഞ് മടുത്ത ഉപഭോക്താക്കള്‍ ടവറില്‍ റീത്ത് വച്ചും ബോര്‍ഡ് സ്ഥാപിച്ചും പ്രതിഷേധം രേഖപ്പെടുത്തി. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബി. ലൈന്‍ ഓഫ് ചെയ്താല്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ ഫോണ്‍ നിശ്ചലമാകും. ആഴ്ചയില്‍ ഒന്നിലധികം ദിവസങ്ങളിലും തവണകളായും ലൈന്‍ ഓഫ് ചെയ്യുന്നുണ്ട്. ‘ബാറ്ററി ബാക്ക് അപ്പ്’ ഇല്ലാത്തതാണ് സംവിധാനം നിശ്ചലമാകുന്നതിന്റെ മുഖ്യ കാരണം. ‘ആനയെ വാങ്ങാം തോട്ടി വാങ്ങാന്‍ പണമില്ലാത്ത’-താണ് ബി.എസ്.എന്‍.എല്‍-ന്റെ…

Read More

ദിലീപിനെ എന്തുകൊണ്ട്‌ വെറുതേവിട്ടു? ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന്‌ ഉത്തരവിൽ പറയുന്ന കരണങ്ങളെന്തെലാം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന്‌ വിചാരണക്കോടതി ഉത്തരവിൽ പറയുന്നു. ഒന്നാംപ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ഗൂഢാലോചന നടത്തിയതിന്‌ പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ച തെളിവുകൾ തള്ളിയാണ്‌ ദിലീപിനെ കുറ്റവിമുക്തനാക്കിയത്‌. 1711 പേജുള്ളതാണ്‌ ശിക്ഷാ വിധി. ഇരുവരും തമ്മിലുള്ള ഗൂഢാലോചനയ്ക്ക് തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കിയത്‌ പൾസർ സുനി ജയിലിൽനിന്ന്‌ അയച്ച കത്താണ്‌. ആദ്യം പൾസർ സുനി ഒരു സ്‌ത്രീയാണ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ പറഞ്ഞിരുന്നു. പിന്നീട്‌ ദിലീപാണ്‌ ക്വട്ടേഷൻ നൽകിയതെന്ന്‌ മാറ്റിപ്പറഞ്ഞു. സുനി പറയുന്ന സ്ത്രീയെക്കുറിച്ച്‌ പോലീസ്‌ അന്വേഷിച്ചിട്ടില്ലെന്ന്‌ പറയുന്നു. ഇതിന്റെകൂടി…

Read More

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപണം ; അധ്യാപകനെ മർദ്ദിച്ചു, ചെരിപ്പ് മാലയിട്ടു, പരേഡ് ചെയ്യിച്ച് നാട്ടുകാർ

ബെംഗളൂരു : വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് അധ്യാപകനെ നാട്ടുകാർ മർദ്ദിക്കുകയും ചെരിപ്പ് മാലയിട്ടു, പരേഡ് നടത്തുകയും ചെയ്തു. ജില്ലയിലെ സവനൂർ പട്ടണത്തിലാണ് സംഭവം. ഈ ദൃശ്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സ്കൂളിന് സമീപം തടിച്ചുകൂടിയ നാട്ടുകാർ അധ്യാപകനെ വിവേചനരഹിതമായി മർദ്ദിച്ചു. ഇതിനിടയിൽ, അധ്യാപകനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമം മുഴുവൻ അധ്യാപകന്റെ കഴുത്തിൽ ചെരിപ്പ് കെട്ടി സ്കൂളിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. സവനൂർ പട്ടണത്തിലെ ഒരു സർക്കാർ ഉറുദു സ്കൂളിലെ അധ്യാപകനായ ജഗദീഷിനെതിരെ ലൈംഗികാതിക്രമ പരാതിയുണ്ട്. രോഷാകുലരായ മാതാപിതാക്കൾ സ്കൂളിലെത്തി…

Read More
Click Here to Follow Us