ബെംഗളൂരുവില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 5 ആയി

ബെംഗളൂരു: നഗരത്തിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അ‍ഞ്ചായി.

ഹർമാൻ (26), ത്രിപാല്‍ (35), മുഹമ്മദ് സഹില്‍ (19), സത്യ രാജു (25), ശങ്കര്‍ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ബംഗളൂരു നോർത്ത് ആശുപത്രിയിലും ഹോസ്മാറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!

കൂടുതല്‍ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

ഇവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയെത്തിയാണ് തിരച്ചില്‍ നടത്തുന്നത്.

ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ അപകട സ്ഥലം സന്ദർശിച്ചു. അപകട സമയത്ത് കെട്ടിടത്തില്‍ 21 പേരുണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു.

എനിക്ക് ലഭിച്ച വിവരം അനുസരിച്ച്‌ 21 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. അഞ്ചുപേരുടെ മൃതദേഹം ഇതിനോടകം ലഭിച്ചിട്ടുണ്ട്. ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 13 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷിച്ചു.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി
[masterslider id="10"]

Related posts