പാകിസ്ഥാനിൽ നിന്നും എത്തിയ പബ്ജി നായിക ഇനി സിനിമയിലും 

ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം.

പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഏജൻസിയാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥന്റെ വേഷം നൽകാനാണ് നീക്കം.

പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തർപ്രദേശിലെത്തിയത്. 

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടു; യാത്രക്കാർ വലഞ്ഞു

നി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസിനായി നിർമ്മിക്കുന്ന ചിത്രത്തിനായി സംവിധായകൻ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവർ സീമയുടെ ഒഡിഷൻ നടത്തി.

ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രമാണ് നിർമ്മിക്കുന്നത്.

‘എ ടൈലർ മർദർ സ്റ്റോറി’ എന്നാണ് സിനിമയുടെ പേര്. സിനിമയിൽ അഭിനയിക്കുന്നതിന് സീമ ഇതുവരെ സമ്മതം നൽകിയിട്ടില്ല.

ഉത്തര പ്രദേശ് ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) ക്ലീൻ ചിറ്റ് ലഭിച്ചശേഷമേ സിനിമയിൽ അഭിനയിക്കാനാകൂ എന്ന് സീമ പറഞ്ഞു.

  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts

Click Here to Follow Us