പാകിസ്ഥാനിൽ നിന്നും എത്തിയ പബ്ജി നായിക ഇനി സിനിമയിലും 

ന്യൂഡൽഹി: കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഏജൻസിയാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥന്റെ വേഷം നൽകാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തർപ്രദേശിലെത്തിയത്.  നി ഫയർഫോക്സ് പ്രൊഡക്ഷൻ ഹൗസിനായി നിർമ്മിക്കുന്ന ചിത്രത്തിനായി സംവിധായകൻ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവർ സീമയുടെ ഒഡിഷൻ നടത്തി. ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട…

Read More

സച്ചിൻ സീമയെ മർദ്ദിച്ചിരുന്നതായി വീട്ടുടമയുടെ വെളിപ്പെടുത്തൽ 

ലക്നൗ∙ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിയ സീമ ഹൈദറിനെ പങ്കാളി സച്ചിൻ മീണ ഉപദ്രവിച്ചു എന്ന വെളിപ്പെടുത്തലുമായി ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും സച്ചിൻ സീമയെ മർദിച്ചതായും നോയ്ഡ ഗൗതം ബുദ്ധനഗറിലെ വീട്ടുടമ വെളിപ്പെടുത്തി. സീമയുടെ ചില രീതികൾ സച്ചിന് ഇഷ്ടമായിരുന്നില്ലെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടായിരുന്നതായും ഭൂവുടമ പറഞ്ഞു. സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം സീമയ്ക്കുണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ…

Read More

എന്റെ ഭാര്യയെയും കുട്ടികളെയും മടക്കി അയക്കൂ: മോദി സർക്കാരിനോട് അഭ്യർത്ഥിച്ച് പാക് യുവതി സീമ ഹൈദറിന്റെ ഭർത്താവ്

ഇവിടെ: ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG മൊബൈലിൽ പരിചയപ്പെട്ട ഒരു പുരുഷനൊപ്പം കഴിയാൻ നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ വനിത സീമ ഹൈദറിന്റെ ഭർത്താവ് ഗുലാം ഹൈദർ, തന്റെ ഭാര്യയെ അയച്ച ഇന്ത്യൻ സർക്കാരിനോട് ഹൃദയംഗമമായ അഭ്യർത്ഥന നടത്തി. ഇന്ത്യയിലുള്ള ഭാര്യയിൽ നിന്നും മക്കളിൽ നിന്നും വേർപിരിഞ്ഞ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന സൗദി അറേബ്യയിൽ നിന്ന് ഹൃദയസ്പർശിയായ ഒരു വീഡിയോയിലൂടെയാണ് തന്റെ അഭ്യർത്ഥന പുറത്തിറക്കിയിരിക്കുന്നത്. വിഷയത്തിൽ നരേന്ദ്ര മോദി സർക്കാർ ഇടപെടണമെന്ന് ഗുലാം ഹൈദർ വീഡിയോയിൽ ആത്മാർത്ഥമായി അഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ അപേക്ഷ ലളിതമായിരുന്നു…

Read More

പബ്‌ജി ഇന്ത്യൻ പതിപ്പ്; ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ താത്കാലികമായി നിരോധിച്ചു

ഡൽഹി: പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ‘ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ’യെ താത്കാലികമായി നിരോധിച്ചു. ഗെയിം പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതായി ക്രാഫ്റ്റൺ അറിയിച്ചു. 16 വയസുകാരൻ ഗെയിം കളിക്കാൻ സമ്മതിക്കാത്തതിന് മാതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേന്ദ്രത്തിന്റെ നീക്കം. നടപടി താത്കാലികമാണെന്നാണ് വിവരം. 16 വയസുകാരൻ അമ്മയെ കൊലപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. തുടർന്ന് പ്രഹാർ എന്ന എൻജിഒ ഗെയിമിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഹർജി സമർപ്പിച്ചു. നേരത്തെ തന്നെ രാജ്യം നിരോധിച്ച പബ്‌ജി തന്നെയാണ് ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്നും…

Read More
Click Here to Follow Us