സച്ചിൻ സീമയെ മർദ്ദിച്ചിരുന്നതായി വീട്ടുടമയുടെ വെളിപ്പെടുത്തൽ 

ലക്നൗ∙ ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിയ സീമ ഹൈദറിനെ പങ്കാളി സച്ചിൻ മീണ ഉപദ്രവിച്ചു എന്ന വെളിപ്പെടുത്തലുമായി ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമ.

ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും സച്ചിൻ സീമയെ മർദിച്ചതായും നോയ്ഡ ഗൗതം ബുദ്ധനഗറിലെ വീട്ടുടമ വെളിപ്പെടുത്തി.

സീമയുടെ ചില രീതികൾ സച്ചിന് ഇഷ്ടമായിരുന്നില്ലെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടായിരുന്നതായും ഭൂവുടമ പറഞ്ഞു.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം സീമയ്ക്കുണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ സച്ചിൻ അടിച്ചു. ഭൂവുടമ വെളിപ്പെടുത്തി.

വീസ ഇല്ലാതെയാണ് നേപ്പാൾ വഴി സീമ ഹൈദറും മക്കളും ഇന്ത്യയിലെത്തിയത്.

തുടർന്ന് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക് എത്തിയതിനാൽ സീമയെയും സഹായം നല്‍കിയതിന് സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എന്നാൽ പബ്ജിയിലൂടെ പ്രണയിച്ചാണ് എത്തിയതെന്ന് സീമ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts