ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു; വള്ളസദ്യ നാളെ മുതൽ

valla sadhya

ആറന്മുള വള്ളസദ്യയ്‌ക്കായുള്ള അടുപ്പിൽ അഗ്നി പടർന്നു.  ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്ന ദീപം, പള്ളിയോട സേവാസംഘം പ്രസിഡന്റ് മുതിർന്ന പാചക വിദഗ്ധൻ വാസുപിള്ളയ്‌ക്ക് കൈമാറി.

തുടർന്ന് അടുപ്പിലേക്ക് തീ പകർന്നു. നാളെ മുതലാണ് പ്രസിദ്ധമായ വള്ളസദ്യ നടക്കുക. വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി പുലർച്ചെ തന്ത്രി കുഴിക്കട്ടില്ലത്ത് വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമികത്വത്തിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം നടത്തിയിരുന്നു.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

പത്ത് പള്ളിയോടങ്ങൾ ആദ്യ ദിനത്തിൽ വള്ളസദ്യയിൽ പങ്കെടുക്കും. ഒക്ടോബർ രണ്ട് വരെയാണ് വള്ളസദ്യ നടക്കുക. ഇക്കാലയളവിൽ 500 സദ്യകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ആദ്യ ദിനത്തിൽ പത്ത് പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി പങ്കെടുക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts