എസ്.എസ്.എൽ.സി., പി.യു. തോറ്റ വിദ്യാർഥികൾക്കും അതേ സ്കൂളിൽ തന്നെ ഇനി പഠിക്കാം

ബെംഗളൂരു : സംസ്ഥാനത്ത് എസ്.എസ്.എൽ.സി., പി.യു. പരീക്ഷകളിൽ തോറ്റവർക്ക് അതേസ്കൂളിൽ പഠനംതുടരാൻ അവസരമൊരുക്കി കർണാടക വിദ്യാഭ്യാസവകുപ്പ്.

തോറ്റ വിദ്യാർഥികൾക്കും അതേ സ്കൂളിൽ റെഗുലർ ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിച്ച് നിയമത്തിൽ മാറ്റംവരുത്തി.

നിലവിൽ എസ്.എസ്.എൽ.സി.ക്കും പി.യു. രണ്ടാംവർഷ പരീക്ഷയ്ക്കും തോൽക്കുന്ന വിദ്യാർഥികൾക്ക് അതേക്ലാസിൽ പഠിക്കാനാവില്ല.

  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ

പ്രൈവറ്റായി പഠിച്ച് സപ്ലിെന്ററി പരീക്ഷ എഴുതിയിട്ടും പരാജയപ്പെടുന്ന വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ വരാനുള്ള സാധ്യത കുറവാണ്.

ഇത്തരം വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കാൻ സ്കൂളിൽതന്നെ അവരെ നിലനിർത്തുകയാണ് നല്ലതെന്ന് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

മുതിർന്ന വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികൾക്കൊപ്പം ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts