ബെംഗളൂരു: മഹാരാഷ്ട്രയില്‍ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതക കേസിലെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുല്‍ബർഗ ജില്ലയില്‍ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. വളരെ കാലമായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ല്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാള്‍…
Read MoreDay: 1 August 2024
രാഹുൽ ഗാന്ധി എപ്പോഴും മദ്യപിച്ചാണ് പാർലിമെന്റിൽ വരുന്നത് ; കങ്കണ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അതല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി. അനുരാഗ് തന്നെ അപമാനിച്ചതായി രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്ത് വന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. മുത്തശ്ശി അതുപോലെ പാര്‍സിയും, അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലിന് പക്ഷേ…
Read Moreനിറഞ്ഞു കവിഞ്ഞ ഭാരതപുഴയിൽ നീന്തനായി എടുത്തു ചാടിയ യുവാവ് അറസ്റ്റിൽ
തൃശൂർ: അപകടകരമായ വിധം കരകവിഞ്ഞൊഴുകുന്ന ഭാരതപ്പുഴയിലേക്കു പാലത്തിനു മുകളില്‍ നിന്ന് എടുത്തു ചാടിയ യുവാവ് അറസ്റ്റില്‍. മായന്നൂര്‍ പാലത്തിനു മുകളില്‍ നിന്നു പുഴയിലേക്കു ചാടിയ ചുനങ്ങാട് നമ്പ്രത്തുതൊടി രവിയെയാണ് (46) ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. മുന്നറിയിപ്പുകള്‍ അവഗണിച്ച് പുഴയില്‍ ചാടിയതിനാണ് പോലീസ് കേസ് എടുത്തത്. നീന്തലില്‍ വൈദഗ്ധ്യമുള്ളയാളാണു രവിയെന്നാണ് പോലീസ് പറയുന്നത്. ജലാശയങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോലീസിനും അഗ്‌നിരക്ഷാസേനയ്ക്കുമൊപ്പം പോകാറുണ്ട്. ഇന്നലെ വൈകിട്ടു നാലോടെ ഓട്ടോറിക്ഷയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ രവി പാലത്തിന്റെ മധ്യഭാഗത്തുനിന്നു പുഴയിലേക്കു ചാടുകയായിരുന്നു. കൗതുകത്തിനായിരുന്നു ചാട്ടമെങ്കിലും കൂടെയുണ്ടായിരുന്നവര്‍ പോലും പകച്ചു. കുത്തൊഴുക്കുള്ള…
Read Moreഫാസ്ടാഗ് നിയമത്തിൽ മാറ്റം; കാറുള്ളവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
ഇന്ത്യയിലെ ദേശീയ പാതകളിലൂടെ സഞ്ചരിക്കാന്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് കാര്‍ഡ് ഉണ്ടായിരിക്കണം. നിലവില്‍ ടോള്‍ പാതകളിലൂടെ സഞ്ചരിക്കുന്ന രാജ്യത്തെ ഭൂരിഭാഗം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിക്കുന്നു. ഫാസ്ടാഗ് കാര്‍ഡ് ഇല്ലെങ്കില്‍ വാഹനങ്ങള്‍ ടോള്‍ ഫീസിന്റെ ഇരട്ടി നല്‍കണം. ഇന്ന് (01 ഓഗസ്റ്റ് 2024) മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ടോള്‍ പ്ലാസകളിലെ തടസങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ അതനുസരിച്ച് ഫാസടാഗ് അക്കൗണ്ടുകള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഈ പുതിയ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫാസ്ടാഗുകള്‍ ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെടുന്ന നില വന്നേക്കാം. ടോള്‍ പ്ലാസകളിലെ തിരക്ക് ലഘൂകരിക്കുകയും ഇലക്‌ട്രോണിക്…
Read Moreവയനാടിനെ ചേർത്ത് പിടിച്ച് പ്രിയതാരങ്ങൾ
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ തകർന്ന കുടുംബങ്ങള്‍ക്ക് കെെത്താങ്ങായി കൂടുതല്‍ താരങ്ങള്‍ രംഗത്ത്. സൂര്യ, കാർത്തി, ജ്യോതിക, രശ്മിക മന്ദാന എന്നിവരാണ് ഇപ്പോള്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് സൂര്യയും കാർത്തിയും ജ്യോതികയും ചേർന്ന് നല്‍കിയിരിക്കുന്നത്. മുൻപ് നടൻ വിക്രം 20 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു. ഹൃദയം തകർന്നുപോകുന്നുവെന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനമുണ്ടെന്നും സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദുരന്തവാർത്ത…
Read Moreഓട്ടോ ഡ്രൈവർ ആപ്പിൽ കണ്ടതിലും കൂടുതൽ പൈസ ചോദിച്ചു; പൈസ നൽകാൻ ആവശ്യപ്പെട്ട് പോലീസും
ബെംഗളൂരു: നഗരത്തില്‍ ഓണ്‍ലൈൻ ആപ് വഴി ഓട്ടോറിക്ഷ വിളിച്ച് ആപ്പിലായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് വൈറൽ. ആപ്പില്‍ കാണിച്ചതിനേക്കാള്‍ വലിയ തുക ഡ്രൈവർ ആവശ്യപ്പെട്ടുവെന്നും അത് കൊടുക്കാൻ തയ്യാറാവാതെ വന്നപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പവൻ കുമാർ എന്നയാളുടെ എക്സ് പോസ്റ്റ്. ഒടുവില്‍ പോലീസ് എത്തിയപ്പോള്‍ പോലീസും കാര്യം മനസിലാക്കാതെ പ്രതികരിച്ചുവെന്നാണ് ആരോപണം. ഒല ആപ് വഴി ബ്രൂക് ഫീല്‍ഡില്‍ നിന്ന് കോറമംഗലയിലേക്കാണ് ഓട്ടോ വിളിച്ചത്. ഇടയ്ക്ക് മഹാദേവപുരയില്‍ ഒരു സ്റ്റോപ്പുണ്ടായിരുന്നു. 292 രൂപയാണ് ആപ്പില്‍ കാണിച്ചത്. എന്നാല്‍…
Read Moreഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം
പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് മൂന്നാം വെങ്കല മെഡല്‍ നേട്ടം. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ സ്വപ്‌നില്‍ കുസാലെയാണ് വെങ്കലം നേടിയത്. ആദ്യ രണ്ട് പൊസിഷനുകളിലും അഞ്ചാം സ്ഥാനത്തായിരുന്നു സ്വപ്‌നില്‍ മൂന്നാം പൊസിഷനിലാണ് മികവോടെ മൂന്നാം സ്ഥാനത്തേക്ക് കയറിയത്. 451.4 പോയിന്റുകള്‍ നേടിയാണ് സ്വപ്‌നില്‍ ഇന്ത്യക്ക് മൂന്നാം വെങ്കലം സമ്മാനിച്ചത്. പാരിസിലെ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. മൂന്നും ഷൂട്ടര്‍മാര്‍ വെടിവച്ചിട്ടതാണ്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വ്യക്തിഗത പോരാട്ടത്തിലും മനു- സരബ്‌ജോത് സിങ് സഖ്യം ഇതേ ഇനത്തില്‍…
Read Moreതുംഗഭദ്ര വെള്ളത്തിൽ മുങ്ങി ഹംപിയിലെ സ്മാരകങ്ങൾ
ബെംഗളൂരു : കനത്തമഴയെത്തുടർന്ന് തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനാൽ ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തിലായി. വിനോദസഞ്ചാരികളെ വെള്ളംകയറിയ മേഖലയിൽ വിലക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വിജയനഗര ഡെപ്യൂട്ടി കമ്മിഷണർ എം.എസ്. ദിവാകർ പറഞ്ഞു. ഹംപി സന്ദർശിക്കാനെത്തുന്നവർ തുംഗഭദ്രനദിയിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഹംപിയിലെ പുരന്ദര മണ്ഡപ, ചക്രതീർഥ, ഹനുമാൻ ക്ഷേത്രം തുടങ്ങിയവയാണ് വെള്ളത്തിലായത്. ചിലത് ഭാഗികമായും ചിലത് പൂർണമായും മുങ്ങി. തുംഗഭദ്രാനദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കനത്തമഴയാണ് പെയ്യുന്നത്. തുംഗഭദ്ര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്നാണ് കഴിഞ്ഞദിവസം 1.6 ലക്ഷം ക്യൂസെക്‌സ് വെള്ളം…
Read Moreമാംഗോ മാനിയ! ബെംഗളൂരു വിമാനത്താവളം വഴി മാമ്പഴകയറ്റുമതിയിൽ ഉയർച്ച
ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മാമ്പഴകയറ്റുമതി കൂടി. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം വർധനവാണുണ്ടായതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു. ഈ വർഷം 8,22,000 കിലോഗ്രാം മാമ്പഴമാണ് കയറ്റി അയച്ചത്. 2023-ൽ 6,84,648 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്. 2022-ൽ 3,05,521 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്. ഈ വർഷം ഏകദേശം 20 ലക്ഷത്തോളം മാങ്ങകളാണ് ബെംഗളൂരു വിമാനത്താവളം വഴി വിദേശരാജ്യങ്ങളിലെ 60-ലധികം സ്ഥലങ്ങളിലേക്ക് കയറ്റിഅയച്ചത്. യു.എസിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മാമ്പഴകയറ്റുമതി ഈ സീസണിൽ…
Read More60 ലക്ഷത്തിന്റെ അഭരണം കവർന്നു;രണ്ട് സ്ത്രീകളും മലയാളി യുവവും പിടിയിൽ
ബംഗളുരു : ഓൾഡ് എയർപോർട്ട് റോഡിലെ വീട്ടിൽ നിന്ന് 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു,. ഈജിപുരയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോൻ എന്നറിയപ്പെടുന്ന ജോമോൻ (44) ആണ് പിടിയിലായത്. യമലൂരിലെ വീട്ടിൽ നിന്നും കഴിഞ്ഞ 6 മാസത്തിനിടെ സ്വർണഭരണങ്ങൾ കവർന്ന കേസിൽ ജോലിക്കാരി ദിവ്യ, ബന്ധുവായ മഞ്ജു എന്നിവരും ഇവരെ സഹായിച്ചതിന് ജോമോനെയുമാണ് അറസ്റ്റ് ചെയ്തത്. കുടുംബം ഫ്രാൻസിൽ അവധിക്കാലം ആഘോഷിക്കാൻ പോയി തിരിച്ചെത്തിയപ്പോളാണ് മോഷണവിവരം അറിയുന്നത്. ആഭരണങ്ങൾ വിൽക്കാൻ…
Read More