യശശ്രീ ഷിൻഡെയുടെ കൊലപാതകം; പ്രതി കർണാടകയിൽ പിടിയിൽ 

ബെംഗളൂരു: മഹാരാഷ്ട്രയില്‍ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതക കേസിലെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുല്‍ബർഗ ജില്ലയില്‍ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്.

വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.

വളരെ കാലമായി ഇയാള്‍ യശശ്രീയെ ശല്യം ചെയ്തിരുന്നു.

യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ല്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

അന്ന് ഒന്നര മാസത്തോളം ഇയാള്‍ ജയിലില്‍ കഴിഞ്ഞു.

യശശ്രീയെ വിവാഹം കഴിച്ച്‌ കർണാടകയിലേക്ക് താമസം മാറ്റാൻ പ്രതി ആഗ്രഹിച്ചിരുന്നു.

നിരന്തരമായ ശല്യം കാരണം യശശ്രീ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു.

എന്നാല്‍, ദാവൂദ് തൻ്റെ സുഹൃത്തായ മൊഹ്‌സിൻ്റെ ഫോണ്‍ ഉപയോഗിച്ച്‌ വീണ്ടും സംസാരിക്കാൻ ശ്രമിച്ചിരുന്നു.

സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജൂലൈ 22ന് കർണാടക വിട്ട ദാവൂദ് 23ന് നവി മുംബൈയിലെത്തി.

അടുത്ത ദിവസം തന്നെ കാണണമെന്ന് യശശ്രീയെ നിർബന്ധിച്ചു. യശശ്രീ ആവശ്യം നിരസിച്ചെതിനെ തുടർന്ന് ദാവൂദ് സ്വകാര്യ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

തുടർന്നാണ് യശശ്രീ കാണാമെന്ന് സമ്മതിച്ചത്.

പകുതി ദിവസത്തെ അവധിയെടുത്താണ് യശശ്രീ ജുയി നഗർ റെയില്‍വേ സ്റ്റേഷന് സമീപം ദാവൂദിനെ കണ്ടുമുട്ടിയത്.

തർക്കത്തിനൊടുവില്‍ ദാവൂദ് യശശ്രീയെ കുത്തിക്കൊലപ്പെടുത്തി.

ശനിയാഴ്ചയാണ് യശശ്രീയുടെ മൃതദേഹം നവി മുംബൈയിലെ ഉറാൻ മേഖലയിലെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ കണ്ടെത്തിയത്.

ബെംഗളൂരുവില്‍ നിന്ന് ദാവൂദ് രണ്ട് കത്തികള്‍ കൊണ്ടുവന്നിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts