രാഹുൽ ഗാന്ധി എപ്പോഴും മദ്യപിച്ചാണ് പാർലിമെന്റിൽ വരുന്നത് ; കങ്കണ 

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്.

രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അതല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞു.

ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി.

അനുരാഗ് തന്നെ അപമാനിച്ചതായി രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്ത് വന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. മുത്തശ്ശി അതുപോലെ പാര്‍സിയും, അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലിന് പക്ഷേ എല്ലാവരുടെയും ജാതി അറിയാനാണ് താല്‍പര്യം. പരസ്യമായി രാഹുല്‍ എങ്ങനെയാണ് ജാതി ചോദിക്കുക. നാണക്കേട് തോന്നുന്നുവെന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

പാര്‍ലമെന്റ് സെഷന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രൂക്ഷമായി തന്നെ കങ്കണ രാഹുലിനെതിരെ രംഗത്ത് വന്നു.

രാഹുല്‍ ഭരണഘടനയെ എപ്പോഴും മോശമാക്കുന്ന പരാമര്‍ശമാണ് നടത്തുകയെന്ന് കങ്കണ ആരോപിച്ചു.

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ എത്തുന്ന സാഹചര്യവും, അദ്ദേഹം ഉന്നയിക്കുന്ന കാര്യങ്ങളും കേട്ടാല്‍ മനസ്സിലാവും, എപ്പോഴും മദ്യപിച്ചിട്ടുണ്ടാവുമെന്ന്.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ഇത്രയും അസംബന്ധം വിളിച്ചുപറയുന്നതിനാല്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കങ്കണ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ഇതിനാണ് കങ്കണ മറുപടിയുമായി എത്തിയത്. രാജ്യം ചക്രവ്യൂഹത്തിലാണെന്ന് നേരത്തെ രാഹുല്‍ പാര്‍ലമെന്റില്‍ ആരോപിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts