മാംഗോ മാനിയ! ബെംഗളൂരു വിമാനത്താവളം വഴി മാമ്പഴകയറ്റുമതിയിൽ ഉയർച്ച

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള മാമ്പഴകയറ്റുമതി കൂടി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈ വർഷം 20 ശതമാനം വർധനവാണുണ്ടായതെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അറിയിച്ചു.

ഈ വർഷം 8,22,000 കിലോഗ്രാം മാമ്പഴമാണ് കയറ്റി അയച്ചത്. 2023-ൽ 6,84,648 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്. 2022-ൽ 3,05,521 കിലോഗ്രാം മാമ്പഴമായിരുന്നു കയറ്റി അയച്ചത്.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

ഈ വർഷം ഏകദേശം 20 ലക്ഷത്തോളം മാങ്ങകളാണ് ബെംഗളൂരു വിമാനത്താവളം വഴി വിദേശരാജ്യങ്ങളിലെ 60-ലധികം സ്ഥലങ്ങളിലേക്ക് കയറ്റിഅയച്ചത്.

യു.എസിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മാമ്പഴകയറ്റുമതി ഈ സീസണിൽ വർധിച്ചിട്ടുണ്ട്. വാഷിങ്ടൺ ഡള്ളസ്, ഡള്ളസ്-ഫോർട്ട് വർത്ത്, സാൻ ഫ്രാൻസിസ്കോ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ മാമ്പഴങ്ങൾ അയച്ചത്.

ചിക്കാഗോ, സീറ്റിൽ, ദുബായ്, ലണ്ടൻ, ഹൂസ്റ്റൺ തുടങ്ങിയ സ്ഥലങ്ങളിലേക്കും മാമ്പഴം അയച്ചു. നശിച്ചുപോകാവുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കുന്നതിന് ബെംഗളൂരു വിമാനത്താവളത്തിലെ അത്യാധുനിക കോൾഡ് സ്റ്റോറേജ് സൗകര്യം നിർണായക പങ്കു വഹിക്കുന്നുവെന്ന് ബി.ഐ.എ.എൽ. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സത്യകി രഘുനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts