തുംഗഭദ്ര വെള്ളത്തിൽ മുങ്ങി ഹംപിയിലെ സ്മാരകങ്ങൾ

ബെംഗളൂരു : കനത്തമഴയെത്തുടർന്ന് തുംഗഭദ്ര അണക്കെട്ടിലെ വെള്ളം തുറന്നുവിട്ടതിനാൽ ഹംപിയിലെ 12 സ്മാരകങ്ങളും കെട്ടിടങ്ങളും വെള്ളത്തിലായി.

വിനോദസഞ്ചാരികളെ വെള്ളംകയറിയ മേഖലയിൽ വിലക്കിയിട്ടുണ്ട്. നിർദേശം പാലിക്കാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് വിജയനഗര ഡെപ്യൂട്ടി കമ്മിഷണർ എം.എസ്. ദിവാകർ പറഞ്ഞു.

ഹംപി സന്ദർശിക്കാനെത്തുന്നവർ തുംഗഭദ്രനദിയിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. ഹംപിയിലെ പുരന്ദര മണ്ഡപ, ചക്രതീർഥ, ഹനുമാൻ ക്ഷേത്രം തുടങ്ങിയവയാണ് വെള്ളത്തിലായത്.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

ചിലത് ഭാഗികമായും ചിലത് പൂർണമായും മുങ്ങി. തുംഗഭദ്രാനദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കനത്തമഴയാണ് പെയ്യുന്നത്.

തുംഗഭദ്ര അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെത്തുടർന്നാണ് കഴിഞ്ഞദിവസം 1.6 ലക്ഷം ക്യൂസെക്‌സ് വെള്ളം തുറന്നുവിട്ടത്. അണക്കെട്ട് പരിസരത്ത് സുരക്ഷയ്ക്കായി കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts